ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിലെ ബിജെപി സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേത്. ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ അന്തരിച്ച സാഹചര്യത്തിൽ ഇന്നു കേന്ദ്ര തിരഞ്ഞെടുപ്പു സമിതി ചേർന്നേക്കില്ലെന്നു സൂചനയുണ്ട്. ഉപാധികൾക്കു വിധേയമായാണെങ്കിൽ മത്സരിക്കാമെന്ന നിലപാടിലാണു ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. 

മുൻപു തങ്ങളുമായുണ്ടാക്കിയ ധാരണകൾ പാലിക്കപ്പെടാത്തതിൽ ബിഡിജെഎസിന് അതൃപ്തിയുണ്ട്. ധാരണയിലെത്തിയാൽ തുഷാർ തൃശൂരിൽ മത്സരിക്കും. കെ. സുരേന്ദ്രനും ടോം വടക്കനും തൃശൂരിൽ പരിഗണനയിലുണ്ടെങ്കിലും സാധ്യത ബിഡിജെഎസ് നിലപാടിനെ ആശ്രയിച്ചിരിക്കുന്നു. ഇന്നലെ ബിജെപിയിൽ ചേർന്ന കെ.എസ്. രാധാകൃഷ്ണനെ ആലപ്പുഴയിൽനിന്നു പരിഗണിക്കുന്നുണ്ട്.

പത്തനംതിട്ടയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള തന്നെ സ്ഥാനാർഥിയായേക്കും. ബിഡിജെഎസുമായി ധാരണയായ ശേഷമേ സ്ഥാനാർഥിപ്പട്ടിക പുറത്തുവരൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com