ADVERTISEMENT

തിരുവനന്തപുരം ∙ തിരുവനന്തപുരം പാർലമെന്റ് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയ്ക്കു ബിജെപി പരാതി നൽകി.

തരൂരിനായി കോൺഗ്രസ് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പോസ്റ്ററിലാണു ചട്ട ലംഘനം ആരോപിച്ചിരിക്കുന്നത്. തരൂർ രചിച്ച പുസ്തകങ്ങളുടെ കവർ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണു പോസ്റ്റർ തയാറാക്കിയത്. ഇതിലെ ‘വൈ ഐആം എ ഹിന്ദു' എന്ന കവർ ചിത്രവും ഇതിലെ ഗണപതിയുടെ ചിത്രവും പെരുമാറ്റച്ചട്ടങ്ങൾക്കു വിരുദ്ധമാണെന്നു ബിജെപി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് പറഞ്ഞു. അന്വേഷിച്ചു നടപടി സ്വീകരിക്കുമെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com