ADVERTISEMENT

ഗുരുവായൂർ ∙ ക്ഷേത്രം മേൽശാന്തിയായി പാലക്കാട് കൂറ്റനാട് തെക്കേ വാവന്നൂർ പൊട്ടക്കുഴി ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി (44) തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രിൽ 1 മുതൽ 6 മാസമാണു കാലാവധി. 12 ദിവസം ഭജനയ്ക്കു ശേഷം 31ന് രാത്രി ചുമതലയേൽക്കും. ഗുരുവായൂരപ്പനു  നിത്യവും പൂജ ചെയ്യാൻ അവകാശമുള്ള ഓതിക്കൻ കുടുംബാംഗമാണ്.  20 വർഷമായി  ഓതിക്കനായ കൃഷ്ണൻ നമ്പൂതിരി 2011ൽ 6 മാസം മേൽശാന്തിയായിരുന്നു.  5 വർഷം ബെംഗളൂരു നെട്ടിക്കര വിഷ്ണു ക്ഷേത്രത്തിൽ മേൽശാന്തിയായിരുന്നു.

പൊട്ടക്കുഴി നീലകണ്ഠൻ നമ്പൂതിരിയുടെയും ചെത്തല്ലൂർ കറുത്തേടത്ത് മന ദേവകി അന്തർജനത്തിന്റെയും മകനാണ്. ഭാര്യ: ബാലുശേരി പാലക്കാട് മനയിൽ ശുഭ. മക്കൾ: ദേവിക, പാർവതി, ഹരി. തന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ യോഗ്യത നേടിയ  50 പേരുകളാണ് നറുക്കിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com