ADVERTISEMENT

കൊച്ചി ∙ നടൻ കലാഭവൻ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ നുണപരിശോധന തുടങ്ങി. കതൃക്കടവിലെ സിബിഐ ഓഫിസിലാണ് പരിശോധന നടത്തുന്നത്. മണിയുടെ മാനേജരായിരുന്ന ജോബി സെബാസ്റ്റ്യൻ, സുഹൃത്തുക്കളായ എം.ജി. വിപിൻ, സി.എ. അരുൺ എന്നിവരെയാണ് ഇന്നലെ പരിശോധനയ്ക്കു വിധേയരാക്കിയത്.

ചെന്നൈയിലെ ഫൊറൻസിക് ലബോറട്ടറിയിൽനിന്നുള്ള ഉദ്യോഗസ്ഥരാണു പരിശോധന നടത്തുന്നത്. 7 പേരെ നുണപരിശോധന നടത്താൻ കോടതി സിബിഐക്ക് അനുമതി നൽകിയിട്ടുണ്ട്. മണിയുടെ സുഹൃത്തുക്കളായ മുരുകൻ, അനിൽകുമാർ, സിനിമാ താരങ്ങളായ ജാഫർ ഇടുക്കി, സാബുമോൻ എന്നിവരുടെ പരിശോധന അടുത്ത ദിവസങ്ങളിൽ നടത്തും. എറണാകുളം സിജെഎം കോടതിയിൽ ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണു നുണപരിശോധനയ്ക്കു സിബിഐ തീരുമാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com