ADVERTISEMENT

ചങ്ങനാശേരി ∙ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് മുന്നാക്ക വികസന ക്ഷേമ കോർപറേഷൻ വഴി നൽകിയിരുന്ന സ്കോളർഷിപ് സർക്കാർ നിഷേധിച്ചതിനെതിരെ എൻഎസ്‌ എസ് പ്രതിഷേധം.

വർഷങ്ങളായി മുടങ്ങാതെ നൽകിയിരുന്ന സ്കോളർഷിപ് ഈ സാമ്പത്തിക വർഷം സംസ്ഥാന സർക്കാർ  നിരസിച്ചെന്നു ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. 17 കോടി രൂപ ഇതിനായി ബജറ്റിൽ വക കൊള്ളിച്ചിരുന്നു. പ്രളയക്കെടുതി മൂലം 20% വെട്ടിക്കുറച്ചുള്ള തുകയാണ് കൊടുക്കുന്നത്. ഹൈസ്കൂൾ വിദ്യാർഥികളെ ഒഴിവാക്കി. കോർപറേഷന്റെ നടപടി ന്യായീകരിക്കാവുന്നതല്ല. ഹയർ സെക്കൻഡറി, ഡിഗ്രി – പ്രഫഷനൽ, ഡിഗ്രി - നോൺ പ്രഫഷനൽ, പിജി - പ്രഫഷനൽ, പിജി - നോൺ പ്രഫഷനൽ, ഐഐടി, സിഎ, ഡിപ്ലോമ വിഭാഗങ്ങളിലെ വിദ്യാർഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുൻപു നൽകേണ്ട തുകയാണ് സർക്കാർ അന്യായമായി തടഞ്ഞത്. ഇത് വിവേചനാപരവും അധാർമികവുമാണെന്നും 31നു മുൻപു സ്കോളർഷിപ് നൽകാനുള്ള  നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും ജി.സുകുമാരൻ നായർ ആവശ്യപ്പെട്ടു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com