ADVERTISEMENT
കൊട്ടാരക്കര ∙ കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന സി.മനോജ്കുമാർ (ശരണ്യ മനോജ്) കോൺഗ്രസിൽ ചേർന്നു. ഇന്നലെ ചെങ്ങന്നൂരിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തു. കേരള കോൺഗ്രസ്(ബി) ചെയർമാൻ ആർ.ബാലകൃഷ്ണപിള്ളയുടെ അടുത്ത ബന്ധുവായ മനോജ്കുമാർ ഏറെ നാളായി നേതൃത്വവുമായി പിണക്കത്തിലാണ്. പാർട്ടിയിൽ നിന്ന് ആരും പുറത്താക്കിയിട്ടില്ലെന്നും നിലവിൽ സ്ഥാനം വഹിക്കുന്നുണ്ടെന്നും മനോജ്കുമാർ  പറഞ്ഞു. എന്നാൽ, സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയതിനു മനോജിനെ 5 വർഷം മുൻപ് പാർട്ടിയിൽ നിന്നു പുറത്താക്കിയതാണെന്നു കൊല്ലം ജില്ലാ പ്രസിഡന്റ് എ.ഷാജു അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com