ADVERTISEMENT

ന്യൂഡൽഹി ∙ എറണാകുളം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട കെ.വി. തോമസിന് എഐസിസി ജനറൽ സെക്രട്ടറി, യുഡിഎഫ് കൺവീനർ പദവികളിലൊന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി വാഗ്ദാനം ചെയ്തു. ഇന്നലെ സോണിയയുമായി തോമസ് 45 മിനിറ്റ് കൂടിക്കാഴ്ച നടത്തി. തോമസ് എക്കാലവും കോൺഗ്രസ് കുടുംബത്തിന്റെ ഭാഗമാണെന്നു സോണിയ ഓർമിപ്പിച്ചു. പിഎസി ചെയർമാനെന്ന നിലയിൽ തോമസ് നടത്തിയ മികച്ച പ്രവർത്തനവും സോണിയ ചൂണ്ടിക്കാട്ടി.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൊന്നിൽ എഐസിസിയുടെ ജനറൽ സെക്രട്ടറി പദവി പരിഗണിക്കാമെന്ന് സോണിയ അറിയിച്ചു. നിലവിലെ യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ ചാലക്കുടിയിൽ വിജയിച്ചാൽ, അദ്ദേഹത്തിനു പകരം ആ പദവിയിലേക്കും പരിഗണിക്കാം. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരുമായി വരും ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്താനും സോണിയ ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com