ADVERTISEMENT

പത്തനംതിട്ട ∙ മഹാപ്രളയത്തിനു ശേഷമുള്ള മഴക്കുറവും ആഗോള കാലാവസ്‌ഥയിലുണ്ടാകുന്ന മാറ്റവും മൂലം കേരളം നേരിടാൻ പോകുന്നതു രൂക്ഷമായ വേനലിനെ. പ്രളയമിറങ്ങിയ ഓഗസ്‌റ്റ് 22 നു ശേഷം കാര്യമായ മഴ ലഭിച്ചില്ല. ഇതിനൊപ്പം ചൂട് കൂടുകയും ചെയ്‌തതോടെ ഭൂഗർഭ ജലവിതാനം താഴുന്നതായാണു സൂചന. ഭാരതപ്പുഴ ഉൾപ്പെടെ ഉത്തരകേരളത്തിലെ മിക്ക നദികളിലും വെള്ളമില്ലാത്ത സ്‌ഥിതിയാണ്. മറ്റു ജില്ലകളിലും ജലനിരപ്പു താഴുകയാണെന്നു സംസ്‌ഥാന ഭൂജല വകുപ്പും പറയുന്നു. പത്തനംതിട്ട ജില്ലയിൽ മാത്രമാണു പതിവിലും അധികം മഴ ഈ മാസം ലഭിച്ചത്. 

എൽ നിനോ ശക്‌തമായാൽ മഴ കുറയും 

ഇന്ത്യൻ മൺസൂണിനെ ദോഷകരമായി ബാധിക്കുന്ന എൽ നിനോ പ്രതിഭാസം ശക്‌തമാകാനാണു സാധ്യതയെന്ന് ഓസ്‌ട്രേലിയൻ കാലാവസ്‌ഥാ കേന്ദ്രം പറയുന്നു. ഇതു ചൂടു കൂടാനും കാലവർഷം കുറയാനും കാരണമാകും. എന്നാൽ, ഇക്കാര്യം ഇന്ത്യൻ കാലാവസ്‌ഥാ കേന്ദ്രം സ്‌ഥിരീകരിച്ചിട്ടില്ല. 

ഭൂഗർഭ ജലവിതാനത്തിലെ കുറവ്

കാസർകോട്, പാലക്കാട് ജില്ലകൾ: 2 മീറ്റർ 

മലപ്പുറം, കൊല്ലം : 1.5 മീറ്റർ 

തൃശൂർ: 1.4 മീറ്റർ 

കോഴിക്കോട്: 1.25 മീറ്റർ 

തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ: 1 മീറ്റർ 

മറ്റു ജില്ലകളിൽ: 1 മീറ്ററിൽ താഴെ

* അവലംബം: കോഴിക്കോട് ജലവിഭവപഠന കേന്ദ്രം (സിഡബ്ല്യുആർഡിഎം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com