ADVERTISEMENT
കണ്ണൂർ ∙ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ മൂന്നര വർഷത്തെ പ്രവർത്തനത്തിന്റെ വിലയിരുത്തലാകുമെന്നു പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ ധൈര്യമുണ്ടോയെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയുടെ വെല്ലുവിളി. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മാധ്യമങ്ങൾ തന്നോട് ഈ ചോദ്യം ചോദിച്ചപ്പോൾ, സർക്കാരിന്റെ വിലയിരുത്തലാകുമെന്നു താൻ പറഞ്ഞിരുന്നു. കേരളത്തിൽ ഭൂരിപക്ഷം സീറ്റുകളും അന്നു യുഡിഎഫ് നേടുകയും ചെയ്തു. ദേശീയതലത്തിൽ മത്സരം കോൺഗ്രസും ബിജെപിയും തമ്മിലാണ്. കൊച്ചുകുട്ടികൾക്കു പോലും അറിയാവുന്ന ഇക്കാര്യം കോടിയേരിക്ക് അറിയില്ല. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com