ആയിരങ്ങൾക്ക് ആശ്വാസം പകർന്ന കാരുണ്യ നിധി

km-mani-and-oommen-chandy
SHARE

തിരുവനന്തപുരം ∙ ‘സാധാരണക്കാർക്കു ഗുണകരമായ ഒരു പദ്ധതി എന്റെ മനസ്സിലുണ്ട്. നമുക്ക് അതു ചർച്ച ചെയ്താലോ?’ ഉമ്മൻ ചാണ്ടി സർക്കാർ 2001 ൽ അധികാരമേറ്റ ശേഷമുള്ള ബജറ്റ് തയാറാക്കുന്നതിനു മുൻപ് മാസ്കറ്റ് ഹോട്ടലിൽ ധനവകുപ്പിന്റെ വിവിധ സ്ഥാപന മേധാവികളുടെ യോഗത്തിൽ മന്ത്രി കെ.എം. മാണിയുടെ ചോദ്യം ഉച്ചത്തിലായിരുന്നു.

ലോട്ടറിയിലൂടെ ലഭിക്കുന്ന വരുമാനം സാധാരണക്കാർക്കും ചികിത്സാസഹായമായി നൽകുന്നതിനെക്കുറിച്ചുള്ള ആശയമാണു മാണി പങ്കുവച്ചത്. ഉടൻ അദ്ദേഹം ലോട്ടറി ഡയറക്ടർ ബിജു പ്രഭാകറിനോടു ചോദിച്ചു, ‘ലോട്ടറി കച്ചവടക്കാരെ സംരക്ഷിക്കുന്ന പദ്ധതികൾ വല്ലതും നിലവിലുണ്ടോ? ഇല്ലെങ്കിൽ അവരുടെ കാര്യവും പരിഗണിക്കണം’.

ബിജു കൂടുതൽ നിർദേശങ്ങൾ മുന്നോട്ടുവച്ചപ്പോൾ ചിരിച്ചുകൊണ്ടു മാണി പറഞ്ഞു, ‘ബിജൂ, ബജറ്റ് അവതരിപ്പിക്കുന്നതുവരെ മാധ്യമങ്ങൾ അറിയാതെ നോക്കണം. ഓഫിസിൽ മറ്റാരോടും പറയണ്ട. ഉമ്മൻ ചാണ്ടിക്കും കൂടി താൽപര്യമുള്ള കാര്യമാണ്. ബജറ്റിലൂടെ ജനം അറിഞ്ഞാൽമതി.’ അടുത്തിരുന്ന ധനവകുപ്പ് സെക്രട്ടറി വി.പി. ജോയി മാണിയോടു പറഞ്ഞു, ‘സാറ്, പേടിക്കേണ്ട. അതു തച്ചടി പ്രഭാകരന്റെ മകനാണ്’.

മാണി അത്ഭുതത്തോടെ ബിജുവിനെ നോക്കി. 1986 ൽ മാണി രാജിവയ്ക്കുമ്പോൾ ധനമന്ത്രിയായി ചുമതലയേറ്റ തച്ചടി പ്രഭാകരനെക്കുറിച്ചുള്ള ഓർമകളായിരുന്നു മനസ്സിൽ. പിന്നീടൊരിക്കലും ബിജു എന്നു വിളിച്ചിട്ടില്ല. പ്രഭാകരൻ എന്നു മാത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA