ജനങ്ങൾക്കൊപ്പം നിന്ന വലിയ നേതാവ്: മാമ്മൻ മാത്യു

km-mani-16
SHARE

ദശാബ്ദങ്ങൾ നീണ്ട സൗഹൃദമാണ് കെ.എം. മാണിയും മലയാള മനോരമയും തമ്മിലുണ്ടായിരുന്നതെന്ന് മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു അനുസ്മരിച്ചു. സ്നേഹ സൗഹൃദങ്ങൾ കൊണ്ട് ജനങ്ങളെ ഒപ്പം നിർത്തുകയും ഏതാവശ്യത്തിനും ജനങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്ത വലിയ നേതാവാണ് അദ്ദേഹം. അങ്ങനെയാണ് അദ്ദേഹം എല്ലാവർക്കും പ്രിയങ്കരനായ മാണിസാർ ആയത്.

ജനങ്ങളെ, വിശേഷിച്ച് കർഷകരെ, ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളിലും പ്രതികരണവും പ്രതിവിധിയുമായി ആദ്യം മനോരമയിൽ ഓടിയെത്തിയിരുന്നത് കെ.എം. മാണിയാണെന്നും മാമ്മൻ മാത്യു പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA