ADVERTISEMENT

കൽപറ്റ ∙ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി 20നും 21നും വയനാട്ടിൽ. മാനന്തവാടി, കൽപറ്റ, ഏറനാട് നിയമസഭാ മണ്ഡലങ്ങളിലാവും പ്രിയങ്കയുടെ പര്യടനം. ബത്തേരിയിൽ ആദിവാസി സംഗമത്തിലും പ്രിയങ്ക പങ്കെടുക്കും. 

രാഹുലിനു വേണ്ടി സിദ്ദു വയനാട്ടിലേക്ക്

Navjot-Singh-Sidhu

കൽപറ്റ ∙ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിനായി മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു 18ന് വയനാട്ടിലെത്തും. ഏറനാട് നിയമസഭാ മണ്ഡലത്തിലെ എടവണ്ണയിൽ പി. സീതിഹാജി സ്മാരക സ്റ്റേഡിയത്തിൽ യുവാക്കളുമായുള്ള ക്രിക്കറ്റ് മത്സരത്തിലും സിദ്ദു പാഡ് കെട്ടിയിറങ്ങും. വേദിയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കോഴിക്കോട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എം.കെ. രാഘവനു വേണ്ടി കൊടുവള്ളി നിയോജകമണ്ഡലത്തിലെ പ്രചാരണ പരിപാടിയിലും സിദ്ദു പങ്കെടുക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com