രാഹുൽ ഗാന്ധി ‌നാളെ കെ.എം. മാണിയുടെ വീട് സന്ദർശിക്കും

km-mani-rahul-gandhi
SHARE

കോട്ടയം ∙ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി നാളെ കെ.എം. മാണിയുടെ പാലായിലെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കും. പത്തനംതിട്ടയിൽ നിന്ന് ഹെലികോപ്റ്ററിൽ ഉച്ചയ്ക്ക് ഒരുമണിയോടെ പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽ എത്തും. തുടർന്ന് കാർ മാർഗം വീട്ടിലെത്തും.

ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘം കോളജ് മൈതാനത്തും കെ.എം. മാണിയുടെ വസതിയിലും എത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. സമാന്തര റോഡിൽ ബാരിക്കേഡുകൾ നിർമ്മിക്കുന്നതുൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കും. ഇന്ന് എസ്പിജി സംഘം ഈ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും.

രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് നാളെ 12 ന് ശേഷം പുലിയന്നൂർ-കിഴതടിയൂർ സമാന്തര റോഡിൽ ഗതാഗതം നിരോധിച്ചു. ഇൗ റോഡിൽ പാർക്കിങ്ങും അനുവദിക്കില്ല. സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് 3ന് സെന്റ് തോമസ് കോളജ് ഓഡിറ്റോറിയത്തിൽ യോഗം ചേരും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA