ADVERTISEMENT

കൊല്ലം ∙ തിരുവനന്തപുരത്തിനു പിന്നാലെ കേരളത്തിലെ മറ്റു 19 മണ്ഡലങ്ങളിലും കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പാളുന്നില്ലെന്ന് ഉറപ്പുവരുത്താൻ നിരീക്ഷകരെ ചുമതലപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിർജീവമാകുകയോ ഉഴപ്പുകയോ ചെയ്യുന്ന കോൺഗ്രസ് നേതാക്കളെ താഴേത്തട്ടിൽ നിരീക്ഷിക്കാനാണ് ഈ സംവിധാനം.

നിരീക്ഷകരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളും രൂപീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒട്ടും സജീവമാകാത്തവർ, പേരിനു മാത്രം രംഗത്തുള്ളവർ തുടങ്ങിയവരെ കണ്ടെത്തി റിപ്പോർട്ട് ചെയ്യുകയാണു പ്രധാന ജോലി. എഐസിസി നിയന്ത്രണത്തിലുള്ള ഡൽഹിയിലെ വാർ റൂമിൽ വിവരങ്ങൾ ക്രോഡീകരിച്ചു നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ പ്രത്യേക സംവിധാനവും ഏർപ്പെടുത്തി.

ബൂത്തുതലം വരെയുള്ള പ്രവർത്തനം നിരീക്ഷിക്കാനും വിലയിരുത്താനും സംഘത്തിനു പ്രത്യേക സംവിധാനമുണ്ട്. സ്ക്വാഡ് വർക്ക് നടക്കാത്ത മേഖലകൾ, പ്രചാരണ സാമഗ്രികൾ എത്തിയിട്ടില്ലാത്ത പ്രദേശങ്ങൾ തുടങ്ങിയവയും നിരീക്ഷകർ പാർട്ടി നേതൃത്വത്തിനു റിപ്പോർട്ട് ചെയ്യും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ മുന്നിലെത്തിയ ബൂത്തുകളിലെയും നിയമസഭാ മണ്ഡലങ്ങളിലെയും ഇത്തവണത്തെ പ്രകടനം പ്രത്യേകം വിലയിരുത്തും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com