ADVERTISEMENT

കൊച്ചി ∙ തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ വിജയം ഉറപ്പാക്കിയെന്ന് ആർഎസ്എസ് വിലയിരുത്തൽ. കോട്ടയത്ത് കെ.എം. മാണിയുടെ നിര്യാണത്തെത്തുടർന്ന് വന്ന സാഹചര്യം എങ്ങനെയെന്ന് ഇപ്പോൾ പറയാനാവില്ല. തൃശൂരിൽ സുരേഷ്ഗോപിയുടെ വ്യക്തിപ്രഭാവം എത്ര വോട്ടു നേടുമെന്നതിനെ ആശ്രയിച്ചാവും വിജയസാധ്യതയെന്നും ആർഎസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലൻകുട്ടി ‘മനോരമ’യോടു പറഞ്ഞു.

വൻഭൂരിപക്ഷത്തോടെ പത്തനംതിട്ടയിൽ താൻ വിജയിക്കുമെന്ന് പറഞ്ഞ കെ. സുരേന്ദ്രൻ, തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ സ്വന്തം വോട്ട് എവിടെ പോയെന്ന് സിപിഎം പറയേണ്ടിവരുമെന്ന് ഓർമിപ്പിച്ചു. തിരുവനന്തപുരത്തു വിജയം ഉറപ്പാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. തിരഞ്ഞെടുപ്പു പ്രവർത്തന അവലോകനത്തിനായി സംഘപരിവാർ സംഘടനകളുടെ നേതാക്കൾ യോഗം ചേർന്നു വോട്ടിങ് നിലയും വിജയസാധ്യതയും അവലോകനം ചെയ്യുന്ന യോഗം വൈകാതെ ചേരുമെന്നും ഗോപാലൻകുട്ടി അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com