ADVERTISEMENT

തിരഞ്ഞെടുപ്പ് ചട്ടത്തിൽ ‘ഓപ്പൺ വോട്ട്’ എന്ന ഒരു സംവിധാനമേയില്ല. എന്നാൽ, സ്വന്തമായി വോട്ട് ചെയ്യാൻ സാധിക്കാത്തവർക്ക് ഒരു സഹായിയെ തേടാം (കംപാനിയൻ വോട്ട്). ഇതാണ് ഓപ്പൺ വോട്ട് എന്ന പേരിൽ അറിയപ്പെടുന്നത്.

ഇതിനുള്ള വ്യവസ്ഥകൾ

∙ കാഴ്ചയില്ലാത്തതിനാൽ ചിഹ്നം തിരിച്ചറിയാൻ സാധിക്കാത്തവർക്കും വോട്ടിങ് യന്ത്രത്തിലെ ബട്ടൻ അമർത്താൻ സാധിക്കാത്തവർക്കും വോട്ടിങ് യന്ത്രമുള്ളിടത്തേക്ക് എത്താൻ പ്രയാസമുള്ളവർക്കും പോളിങ് ബൂത്തിൽ സഹായം തേടാം. 

∙ 18 വയസ്സെങ്കിലും ഉള്ളയാളെയാണ് സഹായിയായി അനുവദിക്കുക.

∙ ബട്ടൻ അമർത്താൻ സാധിക്കുന്ന വോട്ടറാണെങ്കിൽ, സഹായിക്ക് വോട്ടിങ് കംപാർട്ട്മെന്റ് വരെ (ഇവിഎം വച്ചിരിക്കുന്ന സ്ഥലം വരെ) അനുഗമിക്കാം. വോട്ട് ചെയ്യേണ്ടത് യഥാർഥ വോട്ടർ തന്നെ. (എത്രമാത്രം സഹായം വേണം എന്നത് തീരുമാനിക്കേണ്ടത് പ്രിസൈഡിങ് ഓഫിസർ)

∙ വോട്ടർക്കു വേണ്ടി സഹായിയാണ് വോട്ട് രേഖപ്പെടുത്തുന്നതെങ്കിൽ, ഈ വോട്ടു സംബന്ധിച്ച വിവരം രഹസ്യമായി സൂക്ഷിക്കുമെന്ന് സഹായി നിശ്ചിത ഫോമിൽ പ്രിസൈഡിങ് ഓഫിസർക്ക് എഴുതി നൽകണം. 

∙ സഹായി – വോട്ടെടുപ്പു ദിവസം ഒരാൾക്ക് ഒരു തവണ മാത്രമേ വോട്ടറുടെ സഹായിയായി പ്രവർത്തിക്കാൻ അനുവാദമുള്ളു.

∙ സഹായിയാണ് വോട്ട് രേഖപ്പെടുത്തിയതെങ്കിൽ, ആ വ്യക്തിയുടെ വലത്തെ ചൂണ്ടു വിരലിൽ മഷി പുരട്ടണം. 

∙ എത്ര പേർ പരസഹായത്തോടെ വോട്ട് രേഖപ്പെടുത്തി എന്നതിന്റെ വിവരങ്ങൾ പ്രിസൈഡിങ് ഓഫിസർ സൂക്ഷിക്കണം.

∙ തിരഞ്ഞെടുപ്പു ജോലിയിലുള്ളവർക്ക് സഹായിയാവാൻ അനുവാദമില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com