ADVERTISEMENT

ചെറുതോണി ∙ ഇടുക്കി പാർലമെന്റ് നിയോജകമണ്ഡലത്തിൽ കള്ളവോട്ട് നടന്നുവെന്ന ആരോപണത്തിൽ വോട്ടെണ്ണൽ ദിനമായ 23 ന് പരിശോധന നടത്തുമെന്ന് മുഖ്യ വരണാധികാരിയും ജില്ലാ കലക്ടറുമായ എച്ച്. ദിനേശൻ. പാർലമെന്റ് മണ്ഡലത്തിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ കള്ളവോട്ടു നടന്നതായി പരാതി ലഭിച്ചിട്ടുണ്ട്.

കോതമംഗലം നിയോജക മണ്ഡലത്തിൽ 108, 106 ബൂത്തുകളിൽ അനിൽ നായർ എന്ന പേരിലും ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ രഞ്ജിത്ത് കുമാർ എന്ന പേരിൽ 69, 66 ബൂത്തുകളിലുമാണ് കള്ളവോട്ട് ചെയ്തുവെന്നാണ് പരാതി. എന്നാൽ പ്രാഥമിക പരിശോധനകളിൽ ഇതു സംബന്ധിച്ച് തെളിവുകൾ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇന്നലെ വിളിച്ചു ചേർത്ത സ്ഥാനാർഥികളുടെ പ്രതിനിധികളുടെ യോഗത്തിൽ വോട്ടെണ്ണലിനു മുൻപ് സ്ട്രോങ് റൂം തുറന്നു പരിശോധിക്കേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. 23 ന് നടത്തുന്ന പരിശോധനയിൽ കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തുകയാണെങ്കിൽ കുറ്റക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com