ADVERTISEMENT

ആലപ്പുഴ ∙ യുഎസ് ആസ്ഥാനമായുള്ള ജനറ്റിക് എൻജിനീയറിങ് ബാങ്കിലേക്ക് (ജെൻ ബാങ്ക്) 11 സൂക്ഷ്മാണുക്കൾ കൂടി നിക്ഷേപിച്ചതായി ആലപ്പുഴ എസ്ഡി കോളജ് ബോട്ടണി വിഭാഗം അറിയിച്ചു. വിഭാഗം തലവൻ ഡോ. സി.ദിലീപിന്റെ നേതൃത്വത്തിൽ ഗവേഷണം നടത്തിയ സി.ജി.ശ്രീകല, സുരഭി ശങ്കർ എന്നിവരാണ് സൂക്ഷ്മാണുക്കൾ കണ്ടെത്തിയത്. ജെൻ ബാങ്കിലേക്ക് 2015 ലും 2 സൂക്ഷ്മാണുക്കളെ നിക്ഷേപിച്ചിരുന്നു.

കുട്ടനാട്ടിലെ അമ്ല സ്വഭാവമുള്ള മണ്ണിൽ നിന്നാണ് 11 തരം സൂക്ഷ്മാണുക്കളെ ലഭിച്ചത്. ഇപ്പോൾ കണ്ടെത്തിയ സ്യൂഡോ മോണാസ് വിഭാഗത്തിൽ പെട്ട സൂക്ഷ്മാണുക്കൾ സസ്യങ്ങളുടെ വളർച്ചാ വേഗം കൂട്ടും. കളനാശിനി പ്രയോഗം സാധാരണ കൃഷിയുടെ വളർച്ചയെ ബാധിക്കുമെങ്കിലും ഈ സൂക്ഷ്മാണുക്കൾ കളനാശിനിയെ പ്രതിരോധിച്ച് ചെടികളുടെ വളർച്ചാ ശേഷി കൂട്ടുമെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ പരിശോധനയിലാണ് ഇവയുടെ ശ്രേണി കണ്ടെത്തിയത്. പ്രളയത്തിനു മുൻപ് നടത്തിയ ഗവേഷണത്തിലായിരുന്നു ഇവയെ കണ്ടെത്തിയത്. പ്രളയശേഷം ഈ സൂക്ഷ്മാണുക്കൾ ഉൾപ്പെടെയുള്ളവർക്ക് എന്തു സംഭവിച്ചുവെന്നും പുതിയ മാറ്റങ്ങളും കണ്ടെത്താനുള്ള ഗവേഷണങ്ങൾ കോളജിൽ നടക്കുന്നുണ്ട്. ടി.എസ്.രേഷ്മയാണ് പ്രളയശേഷമുള്ള ഗവേഷണം നടത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com