ADVERTISEMENT

കണ്ണൂർ ∙ ബാറ്ററിയിലോടുന്ന വാഹനങ്ങൾക്ക് ഇനി പച്ച നിറത്തി‍ൽ നമ്പർ പ്ലേറ്റ്. സ്വകാര്യ ഇലക്ട്രിക് വാഹനങ്ങളിൽ പച്ച പശ്ചാത്തലത്തിൽ വെളുത്ത നിറത്തിലും വാണിജ്യ വാഹനങ്ങളിൽ മഞ്ഞ നിറത്തിലുമാണു നമ്പറുകൾ പ്രദർശിപ്പിക്കേണ്ടത്. ഇതുസംബന്ധിച്ച അറിയിപ്പ് അടുത്ത ദിവസം മോട്ടോർ വാഹനവകുപ്പ് സംസ്ഥാനത്തെ ആർടി ഓഫിസുകൾക്കു നൽകും. നിർദേശങ്ങൾ മോട്ടോർവാഹന വകുപ്പിന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.

ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിൽ ഹരിത നമ്പർ പ്ലേറ്റ് ഉപയോഗിക്കണമെന്ന അറിയിപ്പ് കേന്ദ്ര ഗതാഗത മന്ത്രാലയം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നൽകിയിരുന്നെങ്കിലും സംസ്ഥാനത്തെ ആർടി ഓഫിസുകളിൽ ഇക്കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകൾ നിരത്തിൽ ഇറക്കിയപ്പോൾ അതു പ്രകടമാവുകയും ചെയ്തു. ചില ബസുകളിൽ മഞ്ഞയിൽ കറുപ്പ് അക്ഷരങ്ങളുള്ള പ്ലേറ്റുകളും ചിലതിൽ പച്ചയിൽ മഞ്ഞ അക്ഷരങ്ങളുള്ള പ്ലേറ്റുകളുമായിരുന്നു ഉപയോഗിച്ചത്.

അന്തരീക്ഷ മലിനീകരണമുണ്ടാക്കാത്ത വൈദ്യുത വാഹനങ്ങളെ എളുപ്പം തിരിച്ചറിയാനാണ് ഗതാഗത മന്ത്രാലയം പരിഷ്കാരം നടപ്പാക്കിയത്. വൈദ്യുതി വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ കൂടുതൽ ഇളവുകൾ ഉണ്ടാവുമെന്നും പ്രഖ്യാപിച്ചിരുന്നു. വൈദ്യുതി വാഹനങ്ങൾക്ക് റോഡ് നികുതിയിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 25 ശതമാനം ഇളവ് ഏപ്രിൽ മുതൽ ലഭിച്ചു തുടങ്ങി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com