sections
MORE

കേരളത്തിൽ മൂന്നിടത്ത് വിജയം ഉറപ്പ്: എൻഡിഎ

SHARE

ചേർത്തല ∙ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ എന്നീ മണ്ഡലങ്ങളിൽ വിജയമുറപ്പെന്നും കോട്ടയത്തും വിജയ സാധ്യതയുണ്ടെന്നും എൻ‍ഡിഎ സംസ്ഥാന സമിതി. പാലക്കാട്, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനം ലഭിക്കുമെന്നും ഇന്നലെ ചേർത്തലയിൽ ചേർന്ന യോഗം വിലയിരുത്തി.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും 40,000 വോട്ടിന്റെയും തൃശൂരിൽ 30,000 വോട്ടിന്റെയും ഭൂരിപക്ഷമാണ് മുന്നണി പ്രതീക്ഷിക്കുന്നത്. കോട്ടയത്തു രണ്ടാം സ്ഥാനം കിട്ടുമെന്നു പൊതുഅഭിപ്രായമുണ്ടായെങ്കിലും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണു സ്ഥാനാർഥി പി.സി. തോമസും പി.സി. ജോർജ് എംഎൽഎയും. സംസ്ഥാനത്ത് എൻഡിഎയുടെ വോട്ടുവിഹിതം 2014 ൽ ലഭിച്ചതിന്റെ ഇരട്ടിയാകുമെന്നും യോഗം കണക്കാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പു ഫലം വന്നാലുടൻ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും തദ്ദേശ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടു പ്രവർത്തനം ആസൂത്രണം ചെയ്യാൻ അഞ്ചംഗ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. പാലാ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയെ ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. തുഷാർ വെള്ളാപ്പള്ളി, പി.കെ. കൃഷ്ണദാസ്, പി.സി. ജോർജ് എംഎൽഎ, പി.സി. തോമസ്, കുരുവിള മാത്യൂസ്, കെ.കെ. പൊന്നപ്പൻ തുടങ്ങിയവരും പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA