യുഎഇ ഡ്രൈവിങ് ലൈസൻസിന് ഇനി കേരളത്തിലും പരിശീലിക്കാം

SHARE

ദുബായ്∙ യുഎഇ ഡ്രൈവിങ് ലൈസൻസിനുള്ള ക്ലാസുകൾ കേരളത്തിലടക്കം ഇന്ത്യയിലെ 20 കേന്ദ്രങ്ങളിൽ നടത്താൻ പദ്ധതി. ഈ കേന്ദ്രങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളുമായി യുഎഇയിൽ ഹ്രസ്വ പരിശീലന ക്ലാസുകളിൽ ചേർന്നു ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാം. യുഎഇയിലെത്തി ഡ്രൈവിങ് ലൈസൻസിനായി കാത്തിരുന്നു സമയവും പണവും നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് ഇതെന്ന് അധികൃതർ പറഞ്ഞു.

യുഎഇയിൽ ഡ്രൈവിങ് ലൈസൻസിന് ശരാശരി ഒരു ലക്ഷം രൂപയോളം ചെലവു വരും. പരീക്ഷ തോറ്റാൽ വീണ്ടും പണം നഷ്ടമാകും. ഇന്ത്യയിലെ പുതിയ കേന്ദ്രങ്ങളിലെ ഫീസ് നിശ്ചയിച്ചിട്ടില്ല. ഇന്ത്യയിലെ നാഷനൽ സ്കിൽ ഡെവലപ്മെൻ്റ് കോർപറേഷൻ(എൻഎസ് ഡിസി), യുഎഇയിലെ എമിറേറ്റ്സ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്, യുഎഇ യൂത്ത് ചേംബർ ഓഫ് കൊമേഴ്സ് എന്നിവ ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്. കേരളത്തിനു പുറമെ യുപി, പഞ്ചാബ്, ജാർഖണ്ഡ്, ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളിൽ ആദ്യ ഘട്ടത്തിൽ സംവിധാനം ഒരുക്കും.

യുഎഇയിൽ നിന്ന് പരിശീലകരെ എത്തിച്ച് ജൂലൈയിൽ ആദ്യസംഘത്തിന് പരിശീലനം നൽകാനാണ് ആലോചന. യുഎഇയിൽ വാഹനത്തിന്റെ  ഇടതുവശത്താണു സ്റ്റിയറിങ് എന്നതിനാൽ അത്തരത്തിലുള്ള സംവിധാനങ്ങളാവും ഉപയോഗിക്കുക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA