ADVERTISEMENT

കൊല്ലം ∙ സംസ്ഥാന ഭരണ പരിഷ്കരണ കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നു ചെയർമാനും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ ചിത്രം പുറത്ത്. ലോക്സഭാ തിരഞ്ഞെടുപ്പുവേളയിൽ വരെ വിഎസിന്റെ പടമായിരുന്നു വെബ്സൈറ്റിൽ ഒന്നാമത്.

ചെയർമാനു പുറമെ മുൻ ചീഫ് സെക്രട്ടറിമാരായ സി.പി.നായർ, നീല ഗംഗാധരൻ എന്നിവർ അംഗങ്ങളും മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ഷീല തോമസ് മെംബർ സെക്രട്ടറിയുമാണ്. ഈ 3 പേരുടെയും ഫോട്ടോകൾ വെബ്സൈറ്റിൽ കൊടുത്തിട്ടുമുണ്ട്. വിഎസ് ഇപ്പോഴും ചെയർമാൻ സ്ഥാനത്തുണ്ടെന്നും ചിത്രം ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്നും കമ്മിഷൻ വൃത്തങ്ങൾ പറഞ്ഞു.

വിജിലൻസ് സംവിധാനം- പരിഷ്കരണം, സർക്കാർ ജീവനക്കാരുടെ ശേഷി വികസനം, കുട്ടികൾ- സ്ത്രീകൾ- മുതിർന്ന പൗരന്മാർ- അംഗപരിമിതർ തുടങ്ങിയ വിഭാഗങ്ങളുടെ അവകാശങ്ങൾ നടപ്പാക്കാനുള്ള നിയമങ്ങളെക്കുറിച്ചുള്ള അവലോകനം എന്നീ 3 റിപ്പോർട്ടുകളാണു കമ്മിഷൻ ഇതുവരെ സർക്കാരിനു സമർപ്പിച്ചിട്ടുള്ളത്. ഈ റിപ്പോർട്ടുകളിലെ ശുപാർശകളിന്മേൽ സർക്കാർ എന്തു നടപടിയെടുത്തുവെന്ന് അറിയില്ലെന്നും വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടിയായി കമ്മിഷൻ വ്യക്തമാക്കി.

സുസ്ഥിര വികസനം- ഭരണപരമായ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ റിപ്പോർട്ട് തയാറാക്കാനുള്ള ശ്രമത്തിലാണു കമ്മിഷൻ ഇപ്പോൾ. ഫെബ്രുവരിയിൽ യോഗം ചേർന്ന ശേഷം കമ്മിഷൻ വീണ്ടും ചേർന്നിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com