ADVERTISEMENT

തിരുവനന്തപുരം ∙ ജിഎസ്ടി കോംപോസിഷൻ നികുതി സ്കീം തിരഞ്ഞെടുത്ത വ്യാപാരികൾ ഉപയോക്താക്കളിൽ നിന്നു നികുതി പിരിക്കാൻ പാടില്ലെന്നു ജിഎസ്ടി കമ്മിഷണറുടെ മുന്നറിയിപ്പ്. ഒട്ടേറെ വ്യാപാരികൾ കോംപോസിഷൻ സ്കീം തിരഞ്ഞെടുത്ത ശേഷം നികുതി പിരിക്കുന്നതു ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. കോംപോസിഷൻ തിരഞ്ഞെടുത്ത വ്യാപാരികൾ അവരുടെ മൊത്തം വിറ്റുവരവിന്റെ നിശ്ചിത ശതമാനം മാത്രമാണു നികുതിയായി അടയ്ക്കേണ്ടി വരുന്നത്. ഈ നികുതി ഉപയോക്താക്കളിൽ നിന്നു പിരിക്കാൻ പാടില്ല. ഇതു ജിഎസ്ടി നിയമപ്രകാരം കുറ്റകരമാണ്.

കോംപോസിഷൻ നികുതി തിരഞ്ഞെടുത്തവർ തങ്ങളുടെ എല്ലാ ബില്ലിനും ഇൻവോയ്സിനും മുകളിൽ ‘വിതരണത്തിൽ നികുതി പിരിക്കാൻ അർഹതയില്ലാത്ത കോംപോസിഷൻ നികുതിദായകൻ’ എന്നു മലയാളത്തിലോ ‘Composition taxable person, not eligible to collect tax on supply’ എന്ന് ഇംഗ്ലിഷിലോ രേഖപ്പെടുത്തണം. പ്രധാന വ്യാപാര സ്ഥാപനങ്ങളുടെയും ശാഖകളുടെയും ബോർഡിലും നോട്ടിസിലും " Composition taxable person " എന്നു രേഖപ്പെടുത്തണമെന്നും ജിഎസ്ടി കമ്മിഷണർ ടിങ്കു ബിസ്വാൾ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com