ADVERTISEMENT

തിരുവനന്തപുരം ∙ വിവാഹങ്ങൾക്കു മണ്ഡപം ബുക്ക് ചെയ്യുമ്പോൾ വധൂവരന്മാരുടെ പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണമെന്നു ബാലാവകാശ കമ്മിഷൻ. ശൈശവ വിവാഹങ്ങൾ തടയാനുളള മുൻകരുതലായാണു നിർദേശം. ബുക്ക് ചെയ്യാൻ വരുന്നവരിൽ നിന്നു വധൂവരന്മാരുടെ പ്രായം തെളിയിക്കുന്ന നിയമാനുസൃതരേഖ വിവാഹമണ്ഡപ അധികൃതർ ചോദിച്ചുവാങ്ങണം. ഇതിന്റെ പകർപ്പു മണ്ഡപം ഓഫിസിൽ സൂക്ഷിക്കണം.

പ്രായം കുറവെന്നു കണ്ടാൽ  മണ്ഡപം അനുവദിക്കരുത്. ഒപ്പം, പ്രായപൂർത്തിയാകാത്തവരുടെ വിവാഹത്തിനായി സമീപിച്ചുവെന്ന കാര്യം ഉദ്യോഗസ്ഥരെ അറിയിക്കുകയും വേണം. ഇക്കാര്യത്തിൽ വീഴ്ച ഉണ്ടായാൽ നടപടി സ്വീകരിക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com