ADVERTISEMENT

കോഴിക്കോട് ∙ വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡിലുമെല്ലാം പൊലീസ് നെട്ടോട്ടം ഓടുമ്പോൾ ഓസ്ട്രേലിയൻ വനിത കഥയൊന്നും അറിയാതെ റെയിൽവേ സ്റ്റേഷൻ ഡോർമട്രിയിൽ സുഖമായി ഉറങ്ങുകയായിരുന്നു. സുഹൃത്തിനോടു പിണങ്ങിയിറങ്ങിയ ഓസ്ട്രേലിയൻ വനിതയെത്തിരഞ്ഞാണ് ഒരു രാത്രി മുഴുവൻ പൊലീസ് ജില്ലയിൽ വട്ടം കറങ്ങിയത്. വനിത സുഖമായി റെയിൽവേ സ്റ്റേഷൻ ഡോർമട്രിയിൽ കിടന്നുറങ്ങുമ്പോൾ ഉറങ്ങാതെ കമ്മിഷണർ എ.വി.ജോർജും സംഘവും ജില്ലയിലെ ഇരുന്നൂറോളം ഹോട്ടലുകളിലും വാഹനങ്ങളിലും പരിശോധന നടത്തി.

കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. ഓസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലെത്തിയ അൻപത്തൊൻപതുകാരിയും കോട്ടയം സ്വദേശിയായ ഇരുപത്താറുകാരനും നഗരത്തിലെ ഹോട്ടലിൽ മുറിയെടുക്കാനെത്തി. അവിടെ വാടക കൂടുതലാണെന്നു പറഞ്ഞു സ്ത്രീയും യുവാവും തമ്മിൽ തെറ്റി. യുവാവിനോടു പിണങ്ങിയിറങ്ങിയ സ്ത്രീ റെയിൽവേ സ്റ്റേഷൻ ഡോർമട്രിയിൽ ഉറങ്ങി. ഇവരെ കാണാതായതോടെ യുവാവ് പൊലീസിൽ പരാതിയും നൽകി.

പരാതി ലഭിച്ചതോടെ കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതപ്പെടുത്തി. നഗരത്തിലൂടെ ഓടുന്ന വാഹനങ്ങളിലെല്ലാം പരിശോധന നടത്തി. നേരം പുലർന്നപ്പോൾ ഇക്കാര്യമൊന്നും അറിയാതെ സ്ത്രീ ഡോർമട്രി വിട്ടിറങ്ങി. കടൽത്തീരത്തെത്തിയപ്പോൾ ഇവരെ പൊലീസ് കണ്ടെത്തുകയായിരുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com