ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു കള്ളവോട്ട് നടന്ന 3 ബൂത്തിൽ കൂടി നാളെ റീപോളിങ്. കാസർകോട് ലോക്സഭാ മണ്ഡലത്തിലെ കൂളിയോട് ജിഎച്ച്എസിലെ 48 ാം ബൂത്തിലും കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ വേങ്ങാട് കുന്നിരിക്ക യുപി സ്കൂളിലെ 52, 53 ബൂത്തുകളിലുമാണു വീണ്ടും വോട്ടെടുപ്പ്. കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലായി കള്ളവോട്ടിനു കേസെടുത്ത എല്ലാ ബൂത്തിലും ഇതോടെ റീപോളിങ്ങായി. ഏഴിടത്തും പരസ്യപ്രചാരണം ഇന്നലെ വൈകിട്ട് 6ന് അവസാനിച്ചു. നാളെ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്.

7 ബൂത്തുകളിൽ നാലിടത്തു സിപിഎമ്മും മൂന്നിടത്തു മുസ്‍ലിം ലീഗും കള്ളവോട്ട് ചെയ്തെന്നാണ് ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തിന്റെ ഭാഗമാണു വേങ്ങാട്. ഇവിടെ 47 ാം ബൂത്തിലെ വോട്ടറായ എ.കെ. സായൂജ് 52, 53 ബൂത്തുകളിൽ വോട്ട് ചെയ്തെന്നാണു കേസ്. കാസർകോട് ലോക്സഭാ മണ്ഡലത്തിലെ കൂളിയോട് ജിഎച്ച്എസിലെ 48 ാം ബൂത്തിൽ തരക്കാട് സ്വദേശി ശ്യാംകുമാർ കള്ളവോട്ട് ചെയ്തെന്നു കണ്ടെത്തിയാണു കേസെടുത്തത്. ഇന്നലെ ഇവിടെ റീപോളിങ് പ്രഖ്യാപിക്കാതിരുന്നപ്പോൾ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ അട്ടിമറി ആരോപിച്ചിരുന്നു. 

റീപോളിങ് പ്രചാരണത്തിനിടയിലും സംഘർഷം; ഉണ്ണിത്താന് മർദനം

കണ്ണൂർ ∙ റീപോളിങ്ങിനു മുൻപുള്ള പരസ്യപ്രചാരണത്തിനിടെ കണ്ണൂർ ജില്ലയിൽ സ്ഥാനാർഥികൾക്കു നേരെ അക്രമവും വഴിതടയലും. കാസർകോട് ലോക്സഭാ മണ്ഡലത്തിലുൾപ്പെട്ട പിലാത്തറയിൽ പൊതുയോഗത്തിനെത്തിയ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താനെ സിപിഎം പ്രവർത്തകർ മർദിച്ചു. കണ്ണൂർ മണ്ഡലത്തിലെ പാമ്പുരുത്തിയിൽ വീടുകളിൽ പ്രചാരണത്തിനു പോയ എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്രീമതിയെ മുസ്‌ലിം ലീഗ് പ്രവർത്തകർ തടഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com