ADVERTISEMENT

കോഴിക്കോട് ∙ മനുഷ്യത്വമാണ് ഏറ്റവും വലുതെന്നും മനുഷ്യത്വത്തിലേക്ക് തിരിച്ചുവരണമെന്ന സന്ദേശമാണ് നഴ്സ് ലിനി തന്റെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിക്കുന്നതെന്നും നടി പാർവതി തിരുവോത്ത്. ലിനിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ കേരള ഗവ.നഴ്സസ് അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു പാർവതി. നിപ്പ പടർന്നുപിടിച്ച സമയത്ത് കോഴിക്കോട്ടെ വീട്ടിൽ ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്. അച്ഛനെയും അമ്മയെയും ഷൂട്ടിങ് ലൊക്കേഷനിലേക്ക് കൂടെക്കൊണ്ടുപോവാൻ തീരുമാനിച്ചു. അന്നു രാവിലെയാണ് ലിനി മരിച്ച വിവരം അറിഞ്ഞത്.

ലിനിയുടെ മക്കൾ ഋതുലിനെയും സിദ്ധാർഥിനെയും കെട്ടിപ്പിടിച്ച് ഉമ്മ നൽകിയ ശേഷമാണ് പാർവതി വേദി വിട്ടത്. അനുസ്മരണച്ചടങ്ങ് പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. കെജിഎൻഎ ജില്ലാ പ്രസിഡന്റ് എൻ.എ.ശ്യാമള അധ്യക്ഷയായിരുന്നു.  ലിനിയുടെ ഭർത്താവ‌് സജീഷ‌് പുത്തൂർ,  നിപ്പയെ അതിജീവിച്ച നഴ‌്സിങ‌് വിദ്യാർഥിനി എം.അജന്യ, സംസ്ഥാന ജന.സെക്രട്ടറി പി ഉഷാദേവി, ജില്ലാ സെക്രട്ടറി എൻ.വി.അനൂപ‌് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com