ADVERTISEMENT

ബത്തേരി ∙ വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങളും മറ്റു തിരഞ്ഞെടുപ്പ് സാമഗ്രികളും സൂക്ഷിക്കാനുള്ള സംസ്ഥാനത്തെ ആദ്യ കേന്ദ്രം ‘ഇവിഎം വിവിപാറ്റ് വെയർഹൗസ്’ ബത്തേരിയിൽ ഇന്നു മുതൽ പ്രവർത്തിക്കും. 2 നിലകളിലായി 8780 ചതുരശ്ര അടിയിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണ വിഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിക്കും.

2000 വീതം ഇവിഎം വിവിപാറ്റ് യന്ത്രങ്ങൾ ഇവിടെ സൂക്ഷിക്കാം. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ യന്ത്രങ്ങളാണ് ഇവിടെ സൂക്ഷിക്കുക. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെ യന്ത്രങ്ങൾ ഇതിൽ പെടില്ല. വയനാട് ലോക്സഭാ മണ്ഡലത്തിലെ മുഴുവൻ യന്ത്രങ്ങളും സൂക്ഷിക്കാൻ ഇവിടെ സൗകര്യമുണ്ട്. എല്ലാ ജില്ലകളിലും ഇത്തരം വെയർഹൗസുകൾ നിർമിക്കാൻ പദ്ധതിയുണ്ട്. പൊലീസിന്റെ മുഴുവൻ സമയ കാവലുണ്ടാകും. സിസിടിവി നിരീക്ഷണവുമുണ്ട്. റാക്കുകളിലാണ് യന്ത്രങ്ങൾ സൂക്ഷിക്കുന്നത്. മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് 1.54 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com