ADVERTISEMENT

കോട്ടയം ∙ കണക്കൊപ്പിക്കാൻ തമിഴ്നാട്ടിൽ നിന്നു പണം കൊടുത്തു കഞ്ചാവു വാങ്ങിക്കൂട്ടിയ എഎസ്ഐയ്ക്കു സസ്പെൻഷൻ. ജില്ലാ പൊലീസ് മേധാവിയുടെ ആന്റി നർകോട്ടിക് സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥനാണു കൂടുതൽ ‘ആത്മാർഥത’ കാട്ടിയതിനു സസ്പെൻഷൻ വാങ്ങിയത്.

ലഹരിക്കെതിരെ നടപടി ശക്തമാക്കണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് കോട്ടയം ജില്ലയിലും ആന്റി നർകോട്ടിക് സെൽ പ്രവർത്തനം ശക്തമാക്കി. കൂടുതൽ കഞ്ചാവു കേസുകൾ റിപ്പോർട്ടു ചെയ്യാനും കൂടുതൽ അളവു കഞ്ചാവു പിടിച്ചെടുത്തതായി കണക്കു നൽകാനും ഒന്നര കിലോ കഞ്ചാവു വാങ്ങാൻ പൊലീസ് രഹസ്യമായി തീരുമാനമെടുത്തു. ഒന്നരയ്ക്കു പകരം ആറര കിലോ കഞ്ചാവ് വാങ്ങിയെന്നു മാത്രമല്ല, ഈ പൊലീസ് ഉദ്യോഗസ്ഥൻ അതു സ്വന്തമായി സൂക്ഷിക്കുകയും ചെയ്തു !

വിവരം പുറത്തായതോടെ മലയോര മേഖലയിലെ സ്റ്റേഷനിലേക്ക്  എഎസ്ഐയെ  മാറ്റി. കഞ്ചാവു വേട്ടയുടെ കണക്കൊപ്പിക്കാനായി തമിഴ്നാട്ടിൽ നിന്നും മറ്റും പ്രതികളെ പിടികൂടിയ ശേഷം കോട്ടയം ജില്ലയിലെത്തിച്ച് ഇവിടെ നിന്നു പിടികൂടിയതാണെന്ന തരത്തിൽ പ്രചാരണം നടത്തുന്നെന്ന ആരോപണവും പൊലീസിനെതിരെയുണ്ട്. ചെറിയ അളവു കഞ്ചാവുമായി പിടികൂടുന്നവർക്കെതിരെ കേസ് ശക്തമാക്കാൻ തൊണ്ടിമുതലിന്റെ അളവു കൂട്ടാനും ഇത്തരം കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com