sections
MORE

ഇടതുപരാജയം: അടിസ്ഥാന വർഗം ഒപ്പം ഇല്ലാതിരുന്നത് കാരണം വെള്ളാപ്പള്ളി

vellapally-natesan-sndp
SHARE

ചങ്ങനാശേരി ∙ അടിസ്ഥാന വർഗത്തെ ഉയർത്താനോ ഒപ്പം നിർത്താനോ സാധിക്കാത്തതാണു ഇടതുപക്ഷത്തിന്റെ പരാജയത്തിന്റെ പ്രധാന കാരണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ 5 ദേവസ്വം ബോർഡുകളിലും ഇന്നും പിന്നാക്ക വിഭാഗങ്ങൾക്ക് അയിത്തം നിലനിൽക്കുന്നു. ക്ഷേത്രപ്രവേശനം ഇന്നും ശരിയായ രീതിയിൽ ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.

15 ശതമാനം മാത്രമുള്ള സവർണ വിഭാഗത്തിനാണ് കേരളത്തിലെ ദേവസ്വം ബോർഡുകളിലെ 96 ശതമാനം നിയമനവും ലഭിച്ചത്. ബോർഡ് നിയമം പിഎസ്‌സിക്കു വിടണമെന്ന നിവേദനം ഇതുവരെ പരിഗണിച്ചിട്ടില്ല. മുന്നാക്കക്കാരിലെ പിന്നാക്ക വിഭാഗത്തിന് 10 ശതമാനം സംവരണം നൽകിയ സർക്കാർ സവർണർക്കു മുന്നിൽ മുട്ടുകുത്തി. ചില പാർട്ടികളിൽ പിളരുന്തോറും എംഎൽഎമാരും എംപിമാരും മന്ത്രിമാരും കൂടുകയാണ്.

എന്നാൽ ഈഴവ സമുദായത്തിൽ നിന്നുള്ള പ്രതിനിധികൾ കുറയുകയാണ്. രണ്ടാം ഭൂപരിഷ്കരണ നിയമം കൊണ്ടുവരേണ്ട സമയം അതിക്രമിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത് മൂവ്മെന്റ്, വനിതാ സംഘം എന്നിവയുടെ നേതൃത്വത്തിൽ നിർമിച്ച 2 വീടുകളുടെ താക്കോൽദാന സമ്മേളനം കുറിച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA