ADVERTISEMENT
കൊണ്ടോട്ടി ∙ ദേശീയതലത്തിൽ ബിജെപിക്ക് ബദലുണ്ടാക്കാൻ ഇടതുപക്ഷത്തിനു കഴിയില്ലെന്ന ജനങ്ങളുടെ കണക്കുകൂട്ടലാണ് ലോക്സഭാ തിരഞ്ഞെടുപ്പു ഫലം പ്രതികൂലമാക്കിയതെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ജനം നൽകിയ താക്കീത് ഉൾക്കൊണ്ടു മുന്നോട്ടുപോവുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത്. വോട്ട് ചെയ്യാത്ത ആരോടും വിദ്വേഷമോ അകൽച്ചയോ ഇല്ലെന്നും തിരഞ്ഞെടുപ്പുഫലം എന്തെന്നു നോക്കാതെ ജനങ്ങൾക്കൊപ്പം നിന്നു പ്രവർത്തിക്കുന്നതാണ് ഇടതുപക്ഷത്തിന്റെ ശൈലിയെന്നും അദ്ദേഹം പറഞ്ഞു. ‘ഇഎംഎസിന്റെ ലോകം’ ദേശീയ സെമിനാറിന്റെ ഭാഗമായുള്ള അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. എല്ലാ മതവിഭാഗത്തിലും ഉൾപ്പെട്ടവർ യുഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com