ADVERTISEMENT

തിരുവനന്തപുരം മുതൽ ഇടുക്കി വരെയുളള 6 ജില്ലകളിൽ ചരക്കു സേവന നികുതി (ജിഎസ്ടി) ഇന്റലിജൻസ് ദക്ഷിണ മേഖല വിഭാഗം 20 കടകളിൽ നടത്തിയ പരിശോധനയിൽ ബിൽ ഇല്ലാതെ ഉൽപന്നങ്ങൾ വിറ്റതടക്കമുള്ള ക്രമക്കേടുകൾ കണ്ടെത്തി. രേഖകൾ വിശദമായി പരിശോധിച്ചാലേ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ കഴിയൂവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ജിഎസ്ടി നടപ്പാക്കിയ ശേഷം ദക്ഷിണ മേഖലയിൽ മാത്രം 800 കടകളാണ് ഇതുവരെ വരെ പരിശോധിച്ചത്. ഉപഭോക്താക്കളിൽ നിന്നു ലക്ഷങ്ങളുടെ നികുതി പിരിച്ചിട്ടും ഇതുവരെ റിട്ടേൺ സമർപ്പിക്കാത്തവരുടെ പട്ടിക തയാറാക്കിയായിരുന്നു പരിശോധന. ജിഎസ്ടി നടപ്പാക്കിയ ശേഷമുള്ള ആദ്യ വാർഷിക റിട്ടേൺ സമർപ്പിക്കാൻ അടുത്ത മാസം വരെ സമയമുള്ളതിനാൽ പല വ്യാപാരികളും പിരിച്ച നികുതി കൈവശം വച്ചിരിക്കുകയാണ്. ഇത് സർക്കാരിന്റെ നികുതി വരുമാനത്തിൽ വൻ ഇടിവുണ്ടാകാൻ കാരണമായി. ഇവരെയും ഇ-വേ ബില്ലിൽ കൃത്രിമം കാട്ടി നികുതി വെട്ടിപ്പു നടത്തുന്നവരെയും കണ്ടെത്താനാണ് ഇപ്പോൾ കടകയറിയുള്ള പരിശോധന പുനരാരംഭിച്ചത്.

ജ്വല്ലറികളിലെ മിന്നൽ പരിശോധന എറണാകുളം ജില്ലയിൽ രാത്രി വൈകിയും തുടരുന്നു. ഉയർന്ന വിറ്റുവരവുള്ളതും ജിഎസ്ടി റിട്ടേൺ സമർപ്പിക്കാത്തതുമായ ജ്വല്ലറികളിലാണു പരിശോധന. ചേർത്തലയിലെ ലേബർ കോൺട്രാക്ട് സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ രേ‌ഖകൾ സമർപ്പിക്കാതിരുന്നതും രേഖകളിൽ കൃത്രിമം കാണിച്ചിട്ടുള്ളതും കണ്ടെത്തി. കൊല്ലം ജില്ലയിൽ 2 ഫർണിച്ചർ കടകളിലും ഹാർഡ്‌വെയർ സ്ഥാപനത്തിലും പരിശോധന നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com