ADVERTISEMENT

കോട്ടയം ∙ കെവിൻ വധക്കേസിൽ പ്രോസിക്യൂഷൻ സാക്ഷിവിസ്താരം അന്തിമ ഘട്ടത്തിൽ. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി.സാരഥിയെ ഇന്ന് വിസ്തരിക്കുന്നതോടെ പ്രോസിക്യൂഷൻ സാക്ഷിവിസ്താരം പൂർത്തിയാകും. പ്രോസിക്യൂഷന്റെ ഏറ്റവും നിർണായക സാക്ഷിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഗിരീഷ് പി.സാരഥി.കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 24നാണ് പ്രോസിക്യൂഷൻ സാക്ഷിവിസ്താരം ആരംഭിച്ചത്.

പ്രോസിക്യൂഷൻ ഭാഗത്ത് 176 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ 122 സാക്ഷികളെ ഇതുവരെ വിസ്തരിച്ചു. 63 പേരെ ഒഴിവാക്കി. 4 സാക്ഷികൾ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നൽകിയതിനെ തുടർന്ന് ഇവർ കൂറു മാറിയതായി കോടതി പ്രഖ്യാപിച്ചു.കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. സാക്ഷിവിസ്താരം പൂർത്തിയായ ശേഷം കോടതി പ്രതികളെ നേരിട്ടു ചോദ്യം ചെയ്യും. ഇതിനു ശേഷം പ്രതിഭാഗം സാക്ഷിവിസ്താരം ആരംഭിക്കും. ഇതിനു ശേഷമാണ് വാദം തുടങ്ങുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com