ADVERTISEMENT

തിരുവനന്തപുരം∙ മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷനും മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായ്ക്ക് ഇന്ന് 60 വയസ്സ് തികയുന്നു. ഷഷ്ടിപൂർത്തി പ്രമാണിച്ച് ആഘോഷങ്ങളൊന്നുമില്ല. 1986ൽ ആണ് പൗരോഹിത്യം സ്വീകരിച്ചത്. 42–ാം വയസ്സിൽ ബിഷപ്പും 47–ാം വയസ്സിൽ ആർച്ച് ബിഷപ്പുമായി. 2007–ൽ മേജർ ആർച്ച് ബിഷപ്പും കാതോലിക്കായുമായി. 2012–ൽ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു.

നഗരത്തിലെ വിശന്നിരിക്കുന്നവർക്കു സൗജന്യമായി ഉച്ചഭക്ഷണം നൽകുന്ന പദ്ധതി ഷഷ്ടിപൂർത്തിയോട് അനുബന്ധിച്ചു നടപ്പാക്കുന്നുണ്ട്. മാർ ഇവാനിയോസിന്റെ ഓർമ ദിവസമായ ജൂലൈ 15ന് ഇതു തുടങ്ങും. പട്ടം സെന്റ് മേരീസ് കത്തീഡ്രൽ വളപ്പിൽ ഞായർ ഒഴികെ എല്ലാ ദിവസവും വിശക്കുന്നവർക്ക് ഉച്ചഭക്ഷണം ഉണ്ടാകും. അതിരൂപതയിലെ വിധവകൾക്ക് മാസം 1000 രൂപ വീതം 5 വർഷത്തേക്കു നൽകുന്ന പദ്ധതിയും നടപ്പാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com