ADVERTISEMENT

തിരുവനന്തപുരം∙ മഴക്കെടുതിയിലും കടലാക്രമണത്തിലും വിളകൾ നശിക്കുന്നവർക്കു കൃഷിവകുപ്പിന്റെ വിള ഇൻഷുറൻസ് ലഭിക്കും. വരൾച്ച, വെളളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂകമ്പം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നൽ, കാട്ടുതീ, വന്യമൃഗങ്ങളുടെ ആക്രമണം എന്നീ പ്രകൃതിക്ഷോഭങ്ങൾ കൊണ്ടുണ്ടാകുന്ന നാശനഷ്്ടങ്ങൾക്കു മാത്രമാണ് സംരക്ഷണം. രണ്ടു രൂപയ്ക്ക് ഒരു തെങ്ങ് ഇൻഷുർ ചെയ്യുന്ന കർഷകനു തെങ്ങ് നശിച്ചാൽ 2000 രൂപ ലഭിക്കും.

വിളകൾക്ക്് ഉണ്ടാകുന്ന പൂർണനാശത്തിനു മാത്രമേ നഷ്്ടപരിഹാരം ലഭിക്കുകയുളളു. ഭാഗികമായ നഷ്്ടം  കണക്കാക്കുന്നതല്ല. പദ്ധതിയിൽ അംഗമാകാൻ ഉദ്ദേശിക്കുന്ന കർഷകൻ അതതു സ്ഥലത്തെ കൃഷിഭവനിൽ അപേക്ഷ നൽകണം. പ്രീമിയം അടച്ച ദിവസം മുതൽ ഏഴു ദിവസങ്ങൾക്കു ശേഷം മാത്രമേ നഷ്ടപരിഹാരത്തിന് അർഹതയുള്ളൂ. അത്യാഹിതം സംഭവിച്ചാൽ 15 ദിവസത്തിനുള്ളിൽ കൃഷിഭവനിൽ അപേക്ഷ നൽകണം.

ഇൻഷുറൻസ് ലഭിക്കുന്ന വിളകൾ:

നെല്ല്, തെങ്ങ്, വാഴ, റബർ, കുരുമുളക്, കമുക്, ഏലം, കശുമാവ്, കൈതച്ചക്ക, കാപ്പി, ഇഞ്ചി, തേയില, മരച്ചീനി, മഞ്ഞൾ, കൊക്കോ, നിലക്കടല, എള്ള്, പച്ചക്കറി, ജാതി, ഗ്രാമ്പൂ, വെറ്റില, പയറുവർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ (ചേന, മധുരക്കിഴങ്ങ്), കരിമ്പ്, പുകയില, വിള, പ്രീമിയം (ഒരെണ്ണത്തിന്), നഷ്ടപരിഹാരം എന്ന ക്രമത്തിൽ: തെങ്ങ്–രണ്ടു രൂപ– 2000 രൂപ. കമുക്–1.50 രൂപ–200 രൂപ. റബർ–മൂന്ന് രൂപ–1000 രൂപ. കശുമാവ്–മൂന്നു രൂപ–750 രൂപ. കുരുമുളക്–1.50 രൂപ–200 രൂപ. ഏത്തവാഴ–3 രൂപ– 300 രൂപ (കുലച്ചതിന്), 150 രൂപ (കുലയ്ക്കാത്തതിന്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com