മലയത്ത് അപ്പുണ്ണിക്കും അനൂജ അകത്തൂട്ടിനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
Mail This Article
×
ന്യൂഡൽഹി ∙ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം മലയത്ത് അപ്പുണ്ണിക്കും യുവ പുരസ്കാരം അനൂജ അകത്തൂട്ടിനും (50,000 രൂപ വീതം). അനൂജയ്ക്ക് ‘അമ്മ ഉറങ്ങുന്നില്ല’ എന്ന കാവ്യ സമാഹാരത്തിനും മലയത്ത് അപ്പുണ്ണിക്കു സമഗ്രസംഭാവന പരിഗണിച്ചുമാണ് അവാർഡ്.
തിരൂർ സ്വദേശിയായ മലയത്ത് അപ്പുണ്ണി 2010 ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്കാരം ഉൾപ്പെടെയുള്ള അവാർഡുകൾ നേടിയിട്ടുണ്ട്. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രജ്ഞയായ അനൂജ അകത്തൂട്ട് എഴുത്തുകാരൻ പായിപ്ര രാധാകൃഷ്ണന്റെയും നോവലിസ്റ്റും കഥാകൃത്തുമായ നളിനി ബേക്കലിന്റെയും മകളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.