ADVERTISEMENT

തൃശൂർ ∙ മോട്ടർ വ്യവസായ സംരക്ഷണ സമിതി 18ന് സംസ്ഥാന വ്യാപകമായി നടത്താനിരുന്ന വാഹന പണിമുടക്ക് മാറ്റിവച്ചു. പൊതു വാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഘടിപ്പിക്കാൻ കൂടുതൽ സമയം അനുവദിച്ചതിനെത്തുടർന്നാണിത്.

ജിപിഎസ് സംവിധാനം ധൃതിപിടിച്ചു നടപ്പാക്കില്ലെന്നും പൊതുമേഖലാ സ്ഥാപനത്തിൽ നിന്നു ജിപിഎസ് ഉപകരണം ലഭ്യമാക്കാമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ ഉറപ്പു നൽകിയതായി മോട്ടർ വ്യവസായ സംരക്ഷണ സമിതി കൺവീനർ കെ.കെ. ദിവാകരൻ പറഞ്ഞു. 26ന് മന്ത്രിയുമായി ചർച്ച നടത്തി തുടർ തീരുമാനമെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com