ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു 941 പഞ്ചായത്തുകളിലായി കെട്ടിക്കിടക്കുന്നതു കെട്ടിടനിർമാണത്തിനുള്ള നാൽപതിനായിരത്തോളം അപേക്ഷകൾ. ഇന്നലെ മന്ത്രി എ.സി.മൊയ്തീൻ വിളിച്ച പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർമാരുടെ യോഗത്തിലാണ് ഈ കണക്ക് അവതരിപ്പിച്ചത്. 14 ജില്ലകളിലായി 39,642 അപേക്ഷകളാണു കെട്ടിക്കിടക്കുന്നത്. 27,565 അപേക്ഷകളിൽ വിവരങ്ങൾ ആവശ്യപ്പെട്ടു നോട്ടിസ് നൽകിയിരിക്കുകയാണ്. 12,077 അപേക്ഷകൾ 15 ദിവസം കഴിയാത്തവയാണ്.

ഏറ്റവും കൂടുതൽ അപേക്ഷ തീർപ്പാക്കാനുള്ളതു കോഴിക്കോട് ജില്ലയിലാണ്–6591. കണ്ണൂർ– 2773, എറണാകുളം– 2661, തിരുവനന്തപുരം– 2120 എന്നിങ്ങനെ അപേക്ഷകൾ കെട്ടികിടക്കുന്നു. ഇത്തരം അപേക്ഷകളിൽ എത്രയും വേഗം തീർപ്പുണ്ടാക്കണമെന്നു മന്ത്രി കർശന നിർദേശം നൽകി. ജീവനക്കാരുടെ കുറവ് ഉൾപ്പെടെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഡപ്യൂട്ടി ഡയറക്ടർമാർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. അഡീഷനൽ .ചീഫ് സെക്രട്ടറി ടി.കെ.ജോസ് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

കെട്ടിട അനുമതി: നിരീക്ഷണസമിതിയെ നിയോഗിക്കും

തദ്ദേശസ്ഥാപനങ്ങളിൽ കെട്ടിട നിർമാണം, ഒക്യുപൻസി അനുമതികൾ വൈകാതിരിക്കാൻ സംസ്ഥാനതല നിരീക്ഷണ സമിതിയെ നിയോഗിക്കാൻ തദ്ദേശവകുപ്പ് തീരുമാനം. തദ്ദേശസ്ഥാപനങ്ങൾ 15 ദിവസം കൂടുമ്പോൾ അപേക്ഷകളുടെ വിവരങ്ങൾ സമിതിയെ അറിയിക്കണം.

കെട്ടിടാനുമതി 30 ദിവസത്തിനുള്ളിലും ഒക്യുപൻസി അനുമതി 15 ദിവസത്തിനുള്ളിലും നൽകുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സമിതിയുടെ ചുമതല. അനുമതി നൽകാൻ കഴിയുന്നില്ലെങ്കിൽ കാരണം അപേക്ഷകനെ അറിയിക്കണം. ഇക്കാര്യം സമിതിയേയും അറിയിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com