വായ്പാപരിധി കേന്ദ്രം വെട്ടിക്കുറച്ചു; പ്രളയ പുനർനിർമാണത്തെ ബാധിച്ചേക്കും

Rebuild-Kerala
SHARE

തിരുവനന്തപുരം∙ കേരളത്തിന്റെ വായ്പാപരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടി പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തെയും ബാധിക്കുമെന്ന് ആശങ്ക. ജൂലൈ–സെപ്റ്റംബർ കാലയളവിൽ 4000 കോടി രൂപയാണു കേരളത്തിന്റെ വായ്പാപരിധിയായി കേന്ദ്ര സർക്കാർ ഇപ്പോൾ നിശ്ചയിച്ചത്.

സാമ്പത്തികവർഷം നാലുപാദങ്ങളിൽ 6000 കോടി രൂപ വീതം 24000 കോടി വായ്പയെടുക്കാനാണ് ആദ്യം അനുമതി ലഭിച്ചത്. ഇതാണു വെട്ടിക്കുറച്ചത്. നിലവിലെ സാഹചര്യത്തിൽ അടുത്ത പാദത്തിലും 2000 കോടി രൂപ വെട്ടിക്കുറച്ചേക്കും. ലോകബാങ്കിന്റെയും ജർമൻ വികസന ബാങ്കിന്റെയും വായ്പ വരും മാസങ്ങളിലാണു ലഭ്യമാകുക.

ഇതും വായ്പാപരിധിയിൽപ്പെടുമോ എന്നാണ് ആശങ്ക. ഓണക്കാലത്തു പെൻഷൻ കുടിശിക വിതരണം ഉൾപ്പെടെ വൻ ചെലവുള്ളതിനാൽ നിയന്ത്രണം വലിയ പ്രത്യാഘാതമുണ്ടാക്കും. ഇതിനെതിരെ കേന്ദ്രത്തെ സമീപിക്കാനാണു സർക്കാർ നീക്കം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA