ADVERTISEMENT

കോഴിക്കോട്∙ സംസ്ഥാനത്ത് പച്ചത്തേങ്ങ സംഭരണത്തിന് ഇനി സ്ഥിരം സംവിധാനം ഉറപ്പെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ. കർഷകർക്ക് 27 രൂപ താങ്ങുവില ഉറപ്പാക്കി പച്ചത്തേങ്ങ സംഭരിക്കുന്നതിനുള്ള കേരഫെഡ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കൃഷി വകുപ്പിൽ റജിസ്റ്റർ ചെയ്ത കർഷകരിൽനിന്ന് തെങ്ങൊന്നിനു പ്രതിവർഷം 50 തേങ്ങ എന്ന കണക്കിൽ, മുന്നൂറോളം സഹകരണ സംഘങ്ങളിലൂടെയാണു പച്ചത്തേങ്ങ സംഭരിക്കുക. കർശന മാനദണ്ഡങ്ങളോടെയാണ് സംഘങ്ങളെ തിരഞ്ഞെടുക്കുന്നത്. മറ്റു സ്ഥലങ്ങളിൽ നിന്നു തേങ്ങയെത്തിച്ച് കർഷകരുടെ പേരിൽ സംഭരിച്ചാൽ കർശന നടപടിയുണ്ടാകും. നീര ഉൽപാദനത്തിലുണ്ടായ തിരിച്ചടികൾ മറികടന്ന് പ്രതിദിനം 10,000 ലീറ്റർ ഉൽപാദിപ്പിക്കാൻ ഓണക്കാലത്തോടെ പദ്ധതിയുണ്ടാകും. 10 കമ്പനികൾക്ക് ഇതിന്റെ ചുമതല നൽകുമെന്നും മന്ത്രി പറഞ്ഞു.

എ. പ്രദീപ് കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, കേരഫെഡ് ചെയർമാൻ ജെ. വേണുഗോപാലൻ നായർ, എംഡി എൻ. രവികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com