ADVERTISEMENT

തിരുവനന്തപുരം∙ ബജറ്റ് നിർദേശം കാരണം ഡീസലിനുണ്ടാകുന്ന വിലവർധനയിലൂടെ മാത്രം കെഎസ്ആർടിസിക്കുണ്ടാകുന്ന അധിക ബാധ്യത പ്രതിമാസം 2.5 കോടി രൂപ. വാഹന സ്പെയർ പാർട്സുകളുടെ വിലവർധന മൂലമുള്ള അധികചെലവ് കൂടി കണക്കാക്കിയാൽ ഇതു മൂന്നു കോടിയാകും.

ജനുവരി ഒന്നിനു ശേഷമുള്ള ഡീസൽ വിലവർധനയിലൂടെയുണ്ടായ 8.84 കോടി രൂപയുടെ അധികബാധ്യതയ്ക്കു പുറമേയാണിത്. ഡീസൽ കുടിശികയിനത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷന് 62 കോടി രൂപയും ഹിന്ദുസ്ഥാൻ പെട്രോളിയത്തിന് 3.8 കോടി രൂപയും കെഎസ്ആർടിസി നൽകാനുണ്ട്. ഇപ്പോൾ തന്നെ പ്രതിസന്ധിയിലായ കെഎസ്ആർടിസിക്ക് അധികബാധ്യത ഇരുട്ടടിയാകുമെന്നാണു ഗതാഗതവകുപ്പിന്റെ വിലയിരുത്തൽ.

ബജറ്റിലെ അധിക തീരുവ, സെസ് എന്നിവ ഏർപ്പെടുത്തുന്നതിലൂടെ ഡീസലിന് ലീറ്ററിന് 2.47 രൂപയോളമാണു വർധിക്കുന്നത്. പ്രതിദിനം 4.19 ലക്ഷം ലീറ്റർ ഡീസലാണ് കെഎസ്ആർടിസി ഉപയോഗിക്കുന്നത്. പ്രതിമാസ ഉപഭോഗം 1.2 കോടി ലീറ്ററും. ജനദ്രോഹ നിർദേശങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com