ADVERTISEMENT

മൂന്നാർ ∙ സുഹൃത്തുക്കൾ ചേർന്നെടുത്ത ലോട്ടറിക്ക് ഒന്നാം സമ്മാനം അടിച്ചതോടെ മറ്റേയാൾ ടിക്കറ്റുമായി മുങ്ങി. കബളിപ്പിക്കപ്പെട്ട മൂന്നാർ ന്യൂ കോളനി സ്വദേശി ആർ. ഹരികൃഷ്ണൻ ആണ് ഇതു സംബന്ധിച്ച് ഡിവൈഎസ്പിക്ക് പരാതി നൽകിയത്.

ഹരികൃഷ്ണനും അയൽവാസി സാബുവും ചേർന്ന് കഴിഞ്ഞ തിങ്കളാഴ്ച കുഞ്ചിത്തണ്ണിയിൽ നിന്ന്  30 രൂപ മുടക്കി വാങ്ങിയ കേരള ലോട്ടറിയുടെ വിൻ വിൻ ടിക്കറ്റിന് ആണ് 65 ലക്ഷം സമ്മാനമടിച്ചത്. അപ്പോൾ  ഹരികൃഷ്ണന്റെ കയ്യിലായിരുന്നു  ടിക്കറ്റ്.

പിറ്റേന്ന് ഹരികൃഷ്ണൻ‌ സാബുവിനെയും ബ്ലോക്ക് പഞ്ചായത്ത് അംഗം സി. നെൽസനെയും കൂട്ടി  മൂന്നാർ എസ്ബിഐ ശാഖയിലെത്തി. എന്നാൽ സമ്മാനത്തുകയ്ക്ക് 2 അവകാശികൾ ഉള്ളതിനാൽ ഇരുവരുടെയും പേരിൽ ജോയിന്റ് അക്കൗണ്ട് എടുക്കണമെന്നും പിറ്റേന്ന് വരണമെന്നും ബാങ്ക് അധികൃതർ നിർദേശിച്ചു. അപ്പോൾ സാബുവിന്റെ കയ്യിലായി ടിക്കറ്റ്.

പിറ്റേന്ന് ബാങ്കിൽ പോകാൻ നോക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വീടും പൂട്ടി സാബു സ്ഥലം വിട്ടിരുന്നു.  മേസ്തിരിപ്പണിക്ക് മൂന്നാറിൽ എത്തിയ സാബു തനിച്ച് വാടക വീട്ടിലാണു താമസിച്ചിരുന്നത്. ഇയാളുടെ സ്വദേശമോ വിലാസമോ ഹരികൃഷ്ണന് അറിയില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

 

English summary: Lottery ticket lost which won prize in Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com