ADVERTISEMENT

തിരുവനന്തപുരം ∙ മഴ കുറവാണെങ്കിലും വൈദ്യുതി ബോർഡിന്റെ ഡാമുകളിലെ വെള്ളത്തിന്റെ അളവിൽ നേരിയ പുരോഗതി.  49.16 കോടി യൂണിറ്റിനുള്ള വെള്ളമാണ് എല്ലാ ഡാമുകളിലുമായി ഉള്ളത്. കഴിഞ്ഞ ദിവസം ഇതു 48.64 കോടി യൂണിറ്റിന്റെ വെള്ളമായിരുന്നു.

കഴിഞ്ഞ വർഷം ഇതേ സമയത്തു ദിവസം 13.99 കോടി യൂണിറ്റിന്റെ നീരൊഴുക്കുണ്ടായിരുന്നു. ഇപ്പോൾ 1.13 കോടി യൂണിറ്റിന്റെ നീരൊഴുക്കേയുള്ളൂ. അടുത്ത 31 വരെ ഈ സ്ഥിതി തുടർന്നാൽ ലോഡ്ഷെഡിങ് വേണ്ടി വരും. പുറത്തു നിന്നു കൂടുതൽ വൈദ്യുതി എത്തിക്കാൻ ലൈനുമില്ല. 

എല്ലാ ഡാമുകളിലുമായി സംഭരണ ശേഷിയുടെ 11.87% വെള്ളം മാത്രം. വൈദ്യുതിയുടെ പ്രതിദിന ഉപയോഗം 6.59 കോടി യൂണിറ്റ് ആയിരുന്നു. ജലവൈദ്യുതി ഉൽപാദനം കഴിഞ്ഞ ദിവസം 84.42 ലക്ഷം യൂണിറ്റായി വർധിപ്പിച്ചു.

ഇടുക്കി ജലനിരപ്പിൽ നേരിയ മാറ്റം 

തൊടുപുഴ ∙ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2305.66  അടിയായി. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണിത്. 

സംഭരണശേഷിയുടെ 12.99 ശതമാനം വെള്ളം ഇപ്പോൾ അണക്കെട്ടിലുണ്ട്. ബുധനാഴ്ച അണക്കെട്ടിലെ ജലനിരപ്പ് 2304.20 അടിയായിരുന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം 2358.42 അടി വെള്ളമാണ് ഉണ്ടായിരുന്നത്.

 

English summary: Water level increases in dams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com