ADVERTISEMENT

തൃത്താല ∙ ‘ഭാരതപ്പുഴയ്ക്കു ജാതകവശാൽ ഇപ്പോൾ കഷ്ടസമയമാണ്, പക്ഷേ, നഷ്ടപ്പെട്ട ഐശ്വര്യമെല്ലാം വരാനിരിക്കുന്ന ശുക്രദശയിൽ വീണ്ടെടുക്കാം’ – പുഴയുടെ ജാതകം ഗണിച്ച, അന്തരിച്ച ജ്യോൽസ്യൻ ആലൂർ ഉണ്ണിപ്പണിക്കർ കുറിച്ചതാണിത്. മരണാസന്നയായ പുഴയെ രക്ഷിക്കാൻ ഡോ. ഇ.ശ്രീധരന്റെ നേതൃത്വത്തിൽ കൂട്ടായ്മ ഒരുങ്ങുകയാണ്. 

രാജ്യത്തിന് അഭിമാനമായ പാലങ്ങളുടെയും മെട്രോ റയിലുകളുടെയും ബലമായ മെട്രോമാന്റെ ഏറ്റവും പുതിയ ‘പ്രോജക്ട്’, താൻ ജനിച്ചു വളർന്ന നാടിന്റെ പുണ്യമായ പുഴയെ വീണ്ടെടുക്കലാണ്. നിളയുമായി വൈകാരിക ബന്ധമുള്ള ആർക്കും ‘ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ’ എന്ന പേരിൽ ഇ.ശ്രീധരൻ നയിക്കുന്ന ഈ സംഘത്തിൽ ചേരാം. കൂട്ടായ്മയുടെ പേരു മലയാളത്തിൽ പോരേ എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ‘ഇതു  കേരളത്തിൽ മാത്രം അറിയേണ്ട പദ്ധതിയല്ല. ഈ ശ്രമത്തിൽ ലോകമാകെ പങ്കാളികളാകും, നിങ്ങൾ കാത്തിരുന്നോളൂ.’ 

പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പുഴയുടെ തീരത്തുള്ള 131 തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണയോടെയാണു പദ്ധതി നടപ്പാക്കുക. വിവിധ സ്ഥാപനങ്ങളുടെ സാമൂഹിക സുരക്ഷാ പദ്ധതിയും പുഴ സംരക്ഷണത്തിനായി വിനിയോഗിക്കാൻ ശ്രമിക്കും. 

എംപി എന്ന നിലയിൽ തന്റെ ആലോചനയിലുള്ള നിളാ നദി സംരക്ഷണപദ്ധതി ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴയുമായി ചേർന്നു നടപ്പാക്കുമെന്നു വി.കെ.ശ്രീകണ്ഠൻ എംപി ഉറപ്പു നൽകി. പദ്ധതി മുൻ ഡിജിപി ഹോർമിസ് തരകൻ ഉദ്ഘാടനം ചെയ്തു. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com