ADVERTISEMENT

തിരുവനന്തപുരം ∙ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമാണോ? അസൈൻമെന്റുകളും പ്രോജക്ടുകളും പൂർത്തിയാക്കിയില്ലെങ്കിലും മാർക്ക് ഒഴുകിവരും. ക്ലാസിൽ കയറിയില്ലെങ്കിലും എല്ലാ ദിവസവും ‘ഹാജർ’. പരീക്ഷകളിൽ ആരെയും പേടിക്കാതെ കോപ്പിയടിക്കാം. ഏതെങ്കിലും അധ്യാപകൻ ചോദ്യം ചെയ്യുകയോ തുറിച്ചുനോക്കുകയോ ചെയ്താൽ ക്ലാസിൽ നിന്നിറങ്ങും മുൻപ് അദ്ദേഹത്തിന്റെ കാറിന്റെ ഗ്ലാസ് തകർന്നിരിക്കും. അല്ലെങ്കിൽ കാറ്റില്ലാത്ത ടയർ കാണേണ്ടി വരും. ‘ഇൗ കാലുമായി സാറിനു കോളജിനു പുറത്തേയ്ക്കു പോകണോ’ എന്ന് ഒരു എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗം മുഖത്തുനോക്കി ചോദിച്ചിട്ടുണ്ടെന്ന് പേരുപറയാൻ ഇപ്പോഴും പേടിക്കുന്ന ഒരു മുൻ അധ്യാപകൻ പറഞ്ഞു.

  കോളജുകൾ നിയന്ത്രിക്കുന്നത് പ്രിൻസിപ്പൽമാരാണെങ്കിൽ യൂണിവേഴ്സിറ്റി കോളജിൽ മാത്രം ഭരണനിർവഹണം യൂണിറ്റ് കമ്മിറ്റിക്കാണ്. അവർ പറയുന്നതിനപ്പുറം ഒന്നും നടക്കില്ല. വലിയ മാർക്കു വാങ്ങി പ്ലസ്ടു വിജയിച്ച് പ്രവേശനം നേടിയെത്തുന്ന മിടുക്കർ എങ്ങനെ ഇത്തരം ഗുണ്ടായിസത്തിലേക്കു തിരിയുന്നുവെന്ന സംശയത്തിന് വിരമിച്ച മറ്റൊരു അധ്യാപകനാണ് മറുപടി തന്നത്. പ്രവേശനം നേടിയ ശേഷം വേണ്ടെന്നുവച്ച് കോളജ് വിടുന്ന ഒട്ടേറെപ്പേരുണ്ട്. അവർക്കു പകരം ആരെ പ്രവേശിപ്പിക്കണമെന്ന് എസ്എഫ്ഐ പട്ടിക നൽകും. റാങ്ക് പട്ടികയിൽ ഏറെ പിന്നിലെങ്കിലും വഴിവിട്ട് ഇവർക്കു പ്രവേശനം നൽകാൻ പ്രിൻസിപ്പലും അധ്യാപകരും മൽസരിക്കുകയാണ്. എസ്എഫ്ഐയും പാർട്ടിയും ഇടപെട്ട് ഇവരുടെ പ്രവേശനം യൂണിവേഴ്സിറ്റിയെക്കൊണ്ട് ക്രമവൽകരിക്കും. ഇങ്ങനെ വഴിവിട്ട് കയറുന്നവരാണ് പലപ്പോഴും യൂണിറ്റ് കമ്മിറ്റി ഭാരവാഹികളായി കോളജ് അടക്കി ഭരിക്കുന്നത്. സ്പോർട്സ് ക്വാട്ട വഴി പ്രവേശനം നേടുന്നവരും ഏറെയാണ്.

  വിദ്യാർഥികൾക്കിടയിൽ എസ്എഫ്ഐ എങ്കിൽ അധ്യാപകർക്കിടയിൽ അവരുടെ സംഘടനയായ അസോസിയേഷൻ ഓഫ് കേരള ഗവൺമെന്റ് കോളജ് ടീച്ചേഴ്സിന്റെ (എകെജിസിടി) ഏകാധിപത്യമാണ്. ഇൗ സിപിഎം അനുഭാവ സംഘടന യൂണിവേഴ്സിറ്റി കോളജിൽ മറ്റൊരു അധ്യാപക സംഘടനയ്ക്കും പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചിട്ടില്ല. നിരന്തരമുള്ള പരിഹാസവും കുറ്റപ്പെടുത്തലുകളും സഹിക്കാനാകാതെ സ്ഥലം വിടേണ്ടിവന്ന അധ്യാപകർ ഒട്ടേറെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com