ADVERTISEMENT

തിരുവനന്തപുരം∙യൂണിവേഴ്സിറ്റി കോളജിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കേരള സർവകലാശാല നടത്തുന്ന  ഉപയോഗിക്കാത്ത ഉത്തരക്കടലാസുകളുടെ സ്റ്റോക്കെടുപ്പ് വൈകാതെ പൂർത്തിയാകും.

സർവകലാശാലയുടെ റജിസ്റ്ററിൽ രേഖപ്പെടുത്തി പരീക്ഷാ കേന്ദ്രങ്ങൾക്കു നൽകുന്ന ഉത്തരക്കടലാസുകൾക്ക് ഓരോന്നിനും സീരിയൽ നമ്പർ ഉണ്ട്. ഇതു നോക്കിയാൽ ഏതു കാലഘട്ടത്തിൽ വിതരണം ചെയ്ത ഉത്തരക്കടലാസ് ആണെന്നു വ്യക്തമാകും. പരീക്ഷാ നടത്തിപ്പിനായി നൽകുന്ന ഉത്തരക്കടലാസുകൾ ഉപയോഗിച്ചില്ലെങ്കിൽ തിരികെ വാങ്ങുന്ന രീതി സർവകലാശാലയ്ക്കില്ല. ഇതിനു പ്രായോഗിക ബുദ്ധിമുട്ടുള്ളതാണു കാരണം. 

കലാലയ രാഷ്ട്രീയം: ബിൽ വരുമെന്ന്  മന്ത്രി ജലീൽ 

തിരുവനന്തപുരം∙കലാലയ രാഷ്ട്രീയ പ്രവർത്തനം സംബന്ധിച്ച ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ബിൽ കൊണ്ടുവരുമെന്നു മന്ത്രി കെ.ടി ജലീൽ . അക്രമത്തിന്റെ പേരിൽ യൂണിവേഴ്സിറ്റി കോളജിനെയും സംഘടനയെയും താറടിക്കരുതെന്നും ഇതിന്റെ പേരിൽ എസ്എഫ്ഐയുടെ ശവദാഹം നടത്താൻ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. അന്വേഷണ റിപ്പോർട്ട് കിട്ടിയശേഷം തുടർനടപടികളെടുക്കും. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com