ADVERTISEMENT

തിരുവനന്തപുരം ∙ യൂണിവേഴ്സിറ്റി കോളജ് വിഷയത്തിൽ സംഘടന എന്ന നിലയിൽ സ്വീകരിക്കാൻ കഴിയുന്ന നടപടികൾ സ്വീകരിച്ചിട്ടും എസ്എഫ്ഐ അക്രമിക്കൂട്ടമെന്നു പ്രചാരണം നടത്തുകയാണെന്നു സംസ്ഥാന സെക്രട്ടറി സച്ചിൻദേവ്.

രണ്ടോ നാലോ പേർ ചെയ്ത പ്രവൃത്തിക്ക് എസ്എഫ്ഐ മോശമാണെന്നു പറയുന്നതു ശരിയല്ല. യൂണിവേഴ്സിറ്റി കോളജിലെ ദുഷ്പ്രവണത അവസാനിപ്പിക്കാൻ മുൻകൈ എടുക്കുമെന്നും സച്ചിൻദേവും സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷും പറഞ്ഞു.

കേസിൽപ്പെട്ടവരെ അംഗത്വത്തിൽ നിന്നു നീക്കി. യൂണിറ്റ് കമ്മിറ്റി പിരിച്ചു വിട്ടു. മറ്റു വിദ്യാർഥി സംഘടനകൾക്ക് യൂണിവേഴ്സിറ്റി കോളജിൽ യൂണിറ്റ് രൂപീകരിക്കുന്നതിനെക്കുറിച്ച് സ്വതന്ത്രമായി തീരുമാനിക്കാം. സംഘടനകളെ കായികമായി നേരിടുന്ന രീതി എസ്എഫ്ഐക്കില്ലെന്നും ആർക്കും വിലക്ക് ഏർപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്നും സച്ചിൻദേവ് പറഞ്ഞു.

പൊലീസിനെ ആക്രമിച്ച നസീമിനെതിരെ നേരത്തെ സംഘടനാ നടപടി സ്വീകരിച്ചിരുന്നു. തിരുത്താൻ ആവർത്തിച്ച് ആവശ്യപ്പെട്ടു. എന്നാൽ പൊലീസുകാരന്റെ അജൻഡ എന്തായിരുന്നുവെന്ന് അന്വേഷിക്കണം. കുത്തേറ്റ വിദ്യാർഥി അഖിലും ശിവരഞ്ജിത്തും തമ്മിലുള്ള പ്രശ്നത്തിന്റെ അടിസ്ഥാനം പൊലീസ് അന്വേഷിക്കണം. അത് രാഷ്ട്രീയമാണെങ്കിൽ എസ്എഫ്ഐ മറുപടി പറയും. യൂണിയൻ മുറിയിൽ ആദ്യ ദിവസം കാണാതിരുന്ന ഉത്തരക്കടലാസുകെട്ട് പിന്നീട് കണ്ടെത്തിയതു സർക്കാർ സമഗ്രമായി അന്വേഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com