ADVERTISEMENT

തിരുവനന്തപുരം ∙ പൊലീസിനെ ഞെട്ടിച്ച് സെക്രട്ടേറിയറ്റ് വളപ്പിൽ കടന്നു പ്രതിഷേധിച്ച കെഎസ്‌യു സംസ്ഥാന സെക്രട്ടറി സി. ശിൽപയെ പൊലീസ് അറസ്റ്റ് ചെയ്തു.

ശിൽപയ്ക്കൊപ്പം അകത്തുകടന്ന സംസ്ഥാന സെക്രട്ടറിമാരായ അരുൺ രാജേന്ദ്രൻ, അനു ലോനച്ചൻ, എറണാകുളം ജില്ല പ്രസിഡന്റ് അലോഷ്യസ് സേവ്യർ, സെക്രട്ടറി ആനന്ദ് കെ.ഉദയൻ എന്നിവരെയും അറസ്റ്റ് ചെയ്തു നന്ദാവനം സായുധ പൊലീസ് ക്യാംപിലേക്കു മാറ്റി. ക്യാംപിൽ എത്തിയ എംഎൽഎമാരായ പി.ടി. തോമസും എം. വിൻസന്റും പ്രതിഷേധിച്ചതിനെത്തുടർന്നു ശിൽപയെ ആശുപത്രിയിലേക്കു മാറ്റി.

യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ കെഎസ്‌യുവിന്റെ സമരം തുടരുന്നതിനിടെയാണ് 5 പേർ വളപ്പിനുളളിൽ കടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com