ADVERTISEMENT

കൊച്ചി∙ ഐസ്‌ക്രീം പാർലർ കേസ് അട്ടിമറിച്ചെന്ന കെ. എ. റൗഫിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള കേസിൽ അന്വേഷണം അവസാനിപ്പിച്ചതിനെതിരെ വി. എസ്. അച്യുതാനന്ദൻ നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നു ജസ്റ്റീസ് ബി. സുധീന്ദ്രകുമാർ പിന്മാറി. കേസ് ഇനി മറ്റൊരു ബെഞ്ച് പരിഗണിക്കും.

റൗഫിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് 2011 ജനുവരി 30നാണു കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തത്. പിന്നീട് അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി കോഴിക്കോട് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി.വിഎസിന്റെ എതിർപ്പ് തള്ളി കോടതി ഇതനുവദിച്ചതാണു ഹർജിയിൽ ചോദ്യം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com