മരട് ജോസഫ്, രാധാദേവി, നെല്ലിയോട് എന്നിവർക്ക് അക്കാദമി വിശിഷ്ടാംഗത്വം

award-winners
മരട് ജോസഫ്, സി.എസ്.രാധാദേവി, നെല്ലിയോട് വാസുദേവൻ നമ്പൂതിരി.
SHARE

തൃശൂർ ∙ കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മരട് ജോസഫ് (നാടകം), സി.എസ്. രാധാദേവി (പ്രക്ഷേപണകല), നെല്ലിയോട് വാസുദേവൻ നമ്പൂതിരി (കഥ കളി) എന്നിവർക്കു വിശിഷ്ടാംഗത്വം (50,000 രൂപ). കെ.ആർ. രമേഷ് (നാടകം), പി.ജെ. ഉണ്ണിക്കൃഷ്ണൻ (നാടകം), ശശികുമാ ർ സൗപർണിക (നാടകം), എം.വി. ഷേർലി (നാടകം), രത്നശ്രീ അയ്യർ (തബല), അറയ്ക്കൽ നന്ദകുമാർ (ലളിതസംഗീതം), അശ്വതി വി. നായർ (ഭരതനാട്യം), ഗായത്രി സുബ്രഹ്മണ്യൻ (കേരള നടനം), എം.ആർ. പയ്യട്ടം (കഥാപ്രസംഗം), കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ (കഥകളിവേഷം), കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ (കഥകളി ചെണ്ട), പത്തിയൂർ ശങ്കരൻകുട്ടി (കഥകളി സംഗീതം), മച്ചാട് മണികണ്ഠൻ (കൊമ്പ്), പോരൂർ ഉണ്ണിക്കൃഷ്ണൻ (തായമ്പക), കരിയന്നൂർ നാരായണൻ നമ്പൂതിരി (തിമില), കലാമണ്ഡലം ഷൈലജ (കൂടിയാട്ടം, നങ്ങ്യാർകൂത്ത്), പാലന്തോണി നാരായണൻ (പൊറാട്ട് നാടകം) എന്നിവർക്ക് അക്കാദമി പുരസ്കാരം (30,000). മനോമോഹനൻ (നാടകം), കെ. രവിവർമ (നാടകം), ഞാറയ്ക്കൽ ജോർജ് (നാടകം), ഐ.ടി. ജോസഫ് (നാടകം), ലക്ഷ്മി കോടേരി (നാടകം), പട്ടണം ഷാ (ചമയം), ചൈമ്പൈ കോതണ്ഡരാമൻ (സംഗീതം), ശ്യാമളകുമാരി (സംഗീതം), ആന്റണി ചുള്ളിക്കൽ (ഉപകരണ സംഗീതം), ഡി. വിജയകുമാർ (ഉപകരണ സംഗീതം), ആലപ്പി ഹരിലാൽ (ഉപകരണ സംഗീതം), എം.വി. സുകുമാരൻ (കഥകളി), നരിപ്പറ്റ നാരായണൻ നമ്പൂതിരി (കഥകളി), പങ്കജവല്ലി (കേരള നടനം), തെക്കുംഭാഗം വിശ്വംഭരൻ (കഥാപ്രസംഗം) എന്നിവർക്ക് ഗുരുപൂജ (30,000). 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA